തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരം: എൻ.ജി.ഒ യൂനിയൻ ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം--വൈകു. 3.00 തൊടുപുഴ മുനിസിപ്പൽ മൈതാനം: മുജാഹിദ് സംസ്ഥാന സമ്മേളനം ജില്ലതല പ്രചാരണോദ്ഘാടനം--വൈകു. 5.00 തൊടുപുഴ ഗായത്രി സമൂഹമഠം: ഹരിതാർദ്ര സാന്ത്വന യാത്രക്ക് സ്വീകരണം -വൈകു. 5.00 തൊടുപുഴ ഹയർ സെക്കൻഡറി സ്കൂൾ: ഹൈസ്കൂൾ ഗണിതാധ്യാപക താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം- -രാവിലെ 11.00 തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരം: സംസ്ഥാന സർക്കാറിെൻറ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി ധർണ --ൈ്വകു. 3.00 തേക്കടിയിൽ അടിയന്തര സാഹചര്യം നേരിടാൻ വനം വകുപ്പ് ഒരുങ്ങുന്നു കുമളി: വിനോദസഞ്ചാരികളുടെയും ജീവനക്കാരുടെയും സുരക്ഷ വെല്ലുവിളിയായതോടെ സാഹചര്യങ്ങളെ നേരിടാൻ വനം വകുപ്പ് സംവിധാനം ഒരുക്കിത്തുടങ്ങി. പെരിയാർ കടുവ സേങ്കതത്തിനുള്ളിലെ തേക്കടിയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കം. കാട്ടിനുള്ളിൽ അപകടത്തിൽപെടുന്ന ജീവനക്കാരെയും വിനോദസഞ്ചാരികളെയും ബോട്ടിലാണ് തേക്കടിയിലെത്തിക്കുന്നത്. പരിക്കേൽക്കുന്ന സഞ്ചാരികളെയും ജീവനക്കാരെയും സുരക്ഷിതമായി ബോട്ടിൽ കയറ്റാൻ സ്െട്രച്ചറോ വീൽചെയറോ ഇല്ലാത്തത് വലിയ വിമർശനങ്ങൾക്കും ചികിത്സ വൈകുന്നതിനും കാരണമായിരുന്നു. തുടർന്നാണ് വനം വകുപ്പ് സ്വന്തം ചെലവിൽ സ്െട്രച്ചറും വീൽചെയറും വാങ്ങിയത്. കാട്ടിനുള്ളിലെ സുരക്ഷജോലിക്കിടെ വീണ് പരിക്കേൽക്കുന്നതും വന്യജീവികളെ കണ്ട് ഭയന്നോടി വിനോദസഞ്ചാരികൾ വീണ് പരിക്കേൽക്കുന്നതുമായ നിരവധി സംഭവങ്ങൾ പെരിയാറിലുണ്ടായിട്ടുണ്ട്. ബോട്ട്ലാൻഡിങ്ങിൽ വാഹനത്തിലെത്തുന്ന അംഗപരിമിത വിനോദസഞ്ചാരികളെ തടാകത്തിന് സമീപത്തേക്ക് എത്തിക്കാനും വീൽചെയർ സഹായകമാകും. ഫോേട്ടാ ക്യാപ്ഷൻ TDL12 തേക്കടിയിൽ എത്തിച്ച വീൽചെയറും സ്െട്രച്ചറും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.