േകാട്ടയം: ഇത്യോപ്യൻ പ്രസിഡൻറുമായി മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കൂടിക്കാഴ്ചനടത്തി. ഇത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ അതിഥിയായി അവിടെയെത്തിയ ബാവ ഇത്യോപ്യൻ പാത്രിയാർക്കീസ് ആബൂന മഥ്യാസിനൊപ്പമാണ് പ്രസിഡൻറ് മുലാതു തെഷോമേയുമായി കൂടിക്കാഴ്ചനടത്തിയത്. ചർച്ച ഒരുമണിക്കൂർ നീണ്ടു. മലങ്കര ഓർത്തഡോക്സ് സഭയും ഇത്യോപ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായവും പ്രസിഡൻറ് വാഗ്ദാനം ചെയ്തു. നേരേത്ത ബാവക്ക് നൽകിയ സ്വീകരണത്തിൽ ഇത്യോപ്യൻ ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സഭയും തമ്മിലെ ബന്ധം മെച്ചപ്പെടുത്താനും സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും ഉഭയകക്ഷി ഉടമ്പടി ഒപ്പുവെക്കുമെന്ന് ഇത്യോപ്യൻ പാത്രിയാർക്കീസ് ആബൂന മഥ്യാസ് പറഞ്ഞു. ആഡിസ് അബാബയിലെ ഹോളിട്രിനിറ്റി കത്തീഡ്രലിൽ ഒരുക്കിയ സ്വീകരണസമ്മേളനത്തിൽ മലയാളം സ്വീകരണഗാനത്തോടെയാണ് കാതോലിക്ക ബാവയെ വരവേറ്റത്. സമ്പന്നമായ ഇത്യോപ്യൻ സഭയുടെ പാരമ്പര്യം ഓർത്തഡോക്സ് സഭകൾക്ക് പ്രചോദനമേകുന്നതാണെന്ന് മറുപടി പ്രസംഗത്തിൽ കാതോലിക്ക ബാവ പറഞ്ഞു. ഇരുവരും തമ്മിൽ സ്വകാര്യ കൂടിക്കാഴ്ചയും നടത്തി. ആഡിസ് അബാബ വിമാനത്താവളത്തിൽ സുന്നഹദോസ് സെക്രട്ടറി ആർച് ബിഷപ് ആബൂന സേവേറിയോസിെൻറയും സഭ ഭാരവാഹികളുടെയും നേതൃത്വത്തിലെ സംഘമാണ് കാതോലിക്ക ബാവയെയും സംഘത്തെയും സ്വീകരിച്ചത്. ചർച്ച് െഡവലപ്മെൻറ് കമീഷൻ ചെയർമാൻ ആബൂന സാമുവൽ, സൗത്ത് ഒമോ ഭദ്രാസന മെത്രാപ്പോലീത്ത ആബൂന ഫിലിപ്പോസ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.