മൂന്നാർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്നാർ ലോക്കാടിൽ പാറ പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ബംഗാൾ ജൽപാഗുരി ജില്ലയിലെ ദുക്കിരി സ്വദേശികളായ നീരജ് (28), സന്ദീപ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ നീരജിനെ വിദഗ്ദ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു അപകടം. ലോക്കാട് ഗ്യാപ്പിലെ പാറക്കെട്ട് വലിയമർദം ഉപയോഗിച്ച് പാറപൊട്ടിക്കുന്ന യന്ത്രത്തിൽനിന്ന് തെറിച്ചുവീഴുകയായിരുന്നു ഇരുവരും. നിർമാണം തടയുന്നതിനിടെ സംഘർഷം; നാലുപേർക്ക് പരിക്ക് മൂന്നാർ: കെട്ടിടനിർമാണം കമ്പനി ഉദ്യോഗസ്ഥർ തടയാനെത്തിയതിനെത്തുടർന്ന് സംഘർഷം. പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.ഡി.എച്ച്.പി കമ്പനി ജീവനക്കാരായ മുത്തുപ്പാണ്ടി (33), കൃഷ്ണമൂർത്തി (33), ശരവണജ്യോതി (30), ശരവണൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നാർ ടൗണിന് സമീപം ഒമ്പതുമുറി ലെയ്നിൽ പണിത കെട്ടിടമാണ് ഇടിച്ചുനിരത്താനെത്തിയത്. ഭിത്തികൾ ഇടിക്കുന്നതിനിടെ വീട്ടുടമ എത്തി. തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തുകയായിരുന്നു. കമ്പനിയുടെ അധീനതയിലുള്ള കെട്ടിടത്തിൽ അനുവാദമില്ലാതെ നിർമാണജോലി നടത്തുകയായിരുെന്നന്ന് കമ്പനി അധികൃതർ പറഞ്ഞു. എന്നാൽ, നിലവിലെ കെട്ടിടം പുതുക്കിപ്പണിയാൻ അനുവാദം വാങ്ങിയതായാണ് താമസക്കാരൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.