ജൂനിയർ റിസേർച് ഫെലോ വാക് ഇൻ ഇൻറർവ്യൂ

കോട്ടയം: ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിലെ പതോളജി ഡിവിഷനിൽ ജൂനിയർ റിസർച് ഫെലോ ആയി താൽക്കാലിക നിയമനത്തിന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. ബയോടെക്നോളജി, അഗ്രിക്കൾച്ചർ, ബോട്ടണി, മൈേക്രാബയോളജി എന്നീ വിഷയങ്ങളിലേതിലെങ്കിലും നെറ്റ് (NET) യോഗ്യതയോടെ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദമോ ബയോടെക്നോളജിയിൽ എം.ടെക് ബിരുദമോ ഉണ്ടാകണം. പ്രായപരിധി 30. കോട്ടയം പുതുപ്പള്ളിയിലെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം ഡയറക്ടർ മുമ്പാകെ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ നാലിന് രാവിലെ 10ന് ഹാജരാകണം. വെബ്സൈറ്റ്: www.rubberboard.org.in. ഫോൺ: 0481 2353311.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.