വേങ്ങര: നയം അടുത്തദിവസം -കേരള കോൺഗ്രസ് കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-എം നയം അടുത്തദിവസം പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി എം.പി. കോട്ടയത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേങ്ങരയിൽ ആർക്ക് പിന്തുണനൽകുമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതിൽ അഭിപ്രായവ്യത്യാസമില്ല. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വർഗീയശക്തികൾക്കെതിരായ പോരാട്ടമായതിനാലാണ് അതിവേഗം തീരുമാനമെടുത്തത്. നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരക്കിട്ട് തീരുമാനിക്കേണ്ട സാഹചര്യമില്ല. മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം ഉചിത സമയത്തെടുക്കും. അതുവരെ ചരൽക്കുന്ന് ക്യാമ്പിൽ എടുത്ത തീരുമാനത്തിന് മാറ്റമില്ല. കുട്ടനാട്ടിൽ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നിയമപരമായ റിപ്പോർട്ട് വന്നശേഷം തുടർനടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.