മന്ത്രിയുടെ വാക്ക്​ പാഴായി; വട്ടവടയിൽ പച്ചക്കറി സംഭരണം നിലച്ചു

മൂന്നാർ: കൃഷിമന്ത്രിയുടെ ഉറപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതോടെ വട്ടവടയില്‍ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലി​െൻറയും (വി.എഫ്.പി.സി.കെ) ഹോർട്ടികോര്‍പ്പി​െൻറയും പച്ചക്കറി സംഭരണം നിലച്ചു. വിളവെടുത്ത ഉരുളക്കിഴങ്ങും കാബേജും റോഡിലും കൃഷിയിടത്തിലും കിടന്നു നശിക്കുകയാണ്. പ്രതീക്ഷ അസ്തമിച്ച് രണ്ടായിരത്തോളം കര്‍ഷക കുടുംബങ്ങളാണ് വിഷമിക്കുന്നത്. ഓണക്കാലത്താണ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വട്ടവടയില്‍ നേരിെട്ടത്തി കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറിയും ഹോര്‍ട്ടികോർപ് വഴി ന്യായവില നൽകി സംഭരിക്കുമെന്ന് ഉറപ്പുനല്‍കിയത്. ഓണക്കാലത്ത് പച്ചക്കറികള്‍ സംഭരിക്കുകയും ചെയ്തു. എന്നാല്‍, ഉദ്യോഗസ്ഥര്‍ മുഴുവന്‍ പച്ചക്കറികളും വാങ്ങാൻ തയാറായില്ല. നിലവില്‍ ഉരുളക്കിഴങ്ങും കാബേജുമടക്കം വിളവെടുത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും കുറച്ചുപോലും സംഭരിക്കാനും നടപടിയില്ല. വിളവെടുത്ത പച്ചക്കറികള്‍ കൃഷിയിടത്തിലും ചാക്കില്‍ നിറച്ചവ റോഡില്‍ കിടന്നും അഴുകുകയാണ്. പച്ചക്കറികള്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ വിളവെടുപ്പും വൈകി. ഇതോടെ ഉരുളക്കിഴങ്ങ് പച്ചപ്പ് ബാധിച്ചും അഴുകിയും വ്യാപകമായി നശിച്ചു. ബാങ്ക് വായ്പയെടുത്തും പലിശക്ക് കടം വാങ്ങിയുമാണ് കർഷകർ കൃഷിയിറക്കിയത്. ഒരു ചാക്കിന് 900 രൂപവരെ വില ലഭിച്ചിരുന്ന കിഴങ്ങിനു നിലവില്‍ 300 രൂപപോലും ലഭിക്കാത്ത സാഹചര്യമുള്ളത്. കൃഷി പരാജയപ്പെട്ടതോടെ അടുത്ത കൃഷിയിറക്കാനും കഴിയാത്ത സാഹചര്യമാണ്. വട്ടവട ശീതകാല പച്ചക്കറി വിപണന കര്‍ഷക സംഘത്തി​െൻറ പ്രവർത്തനം അട്ടിമറിക്കാന്‍ ചിലര്‍ പരിശ്രമം നടത്തുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടിലെ ഇടനിലക്കാരെ സഹായിക്കുന്നതിനു വേണ്ടിയാണ് ചിലരുെട നേതൃത്വത്തിലെ ഇടപെടല്‍. കര്‍ഷകർ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ സംഘത്തില്‍ എത്തിക്കുകയും ഇവിടെ നിന്ന് വി.എഫ്.പി.സികെയും ഹോർട്ടികോര്‍പ്പും സംഭരിക്കുകയുമാണ് ചെയ്യുന്നത്. വട്ടവട മേഖലയിലെ 38 ക്ലസ്റ്ററുകളുടെ കീഴിലുള്ള കര്‍ഷകരാണ് സംഘം വഴി പച്ചക്കറികള്‍ വിറ്റഴിയിക്കുന്നത്. വിഷരഹിത പച്ചക്കറികള്‍ ഉൽപാദിപ്പിച്ചു വില്‍ക്കുന്ന കര്‍ഷകരില്‍നിന്ന് ഇടനിലക്കാര്‍ക്ക് പച്ചക്കറി ലഭിക്കാതെ വന്നതോടെയാണ് സംഘത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഇടനിലക്കാരും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നീക്കം നടക്കുന്നത്. ഇതി​െൻറ ഭാഗമാണ് സംഭരണം അട്ടിമറിച്ചതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.