കോട്ടയം: സി.എസ്.ഐ സഭ രൂപവത്കരണത്തിെൻറ 70-ാം വാർഷികാഘോഷ പരിപാടികൾ ഇൗമാസം 25, 26, 27 ദിവസങ്ങളിൽ ചെന്നൈയിൽ നടക്കും. 25ന് മഹായിടവകകളിലെ 24 ബിഷപ്പുമാരും അന്താരാഷ്ട്ര സഭ പ്രതിനിധികളും ചേർന്നുള്ള സമ്മേളനം സിനഡ് സെക്രേട്ടറിയറ്റ് ഓഫിസിൽ ചേരും. 26ന് സിനഡ് എക്സിക്യൂട്ടിവ് സമ്മേളനം നടക്കും. 27ന് രാവിലെ 6.30ന് സെൻറ് ജോർജ് കത്തീഡ്രലിൽ സപ്തതി സ്തോത്രാരാധനയും സംസർഗവും മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മെൻറ മുഖ്യകാർമികത്വത്തിൽ നടക്കും. മറ്റ് 23 ബിഷപ്പുമാരും സഹകാർമികത്വം വഹിക്കും. ഉച്ചക്ക് രണ്ടിന് മഹായിടവകകളിൽനിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം ചെന്നൈ റോയൽപേട്ട വൈ.എം.സി.എ ഗ്രൗണ്ടിൽ ചേരും. ഒരുലക്ഷം പേർ പങ്കെടുക്കും. കേരളത്തിലെ ആറ് മഹായിടവകകളിൽനിന്ന് പതിനായിരത്തോളം പേരും പട്ടക്കാരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.