അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ പി.സി. ജോർജ് ശ്രമിക്കുന്നു -യൂത്ത് ഫ്രണ്ട് എം കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ മനഃപൂര്‍വം കുടുക്കിയതാണെന്ന് പള്‍സര്‍ സുനി സിനിമ സംവിധായകരോട് ഫോണില്‍ പറയുന്നതിെൻറ ശബ്ദരേഖ കൈയിലുണ്ടെന്ന പി.സി. ജോര്‍ജ് എം.എല്‍.എയുടെ അവകാശവാദം ദുരൂഹമാണെന്ന് യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പില്‍. മുന്‍കാലങ്ങളില്‍ മലബാര്‍ സിമൻറ്സ്, സോളാര്‍ അഴിമതിക്കേസുകള്‍ സംബന്ധിച്ച തെളിവുകളടങ്ങിയ സീഡി തെൻറ കൈവശമുണ്ടെന്ന് പ്രചരിപ്പിച്ച് പലരെയും ബ്ലാക്മെയില്‍ ചെയ്ത ചരിത്രം ജോര്‍ജിനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നടിക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെടുന്നവരെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനുമുള്ള വ്യാജ പ്രചാരണമാണ് സീഡി തെൻറ കൈയിലുണ്ടെന്ന ജോര്‍ജിെൻറ പുതിയ വെളിപ്പെടുത്തലിനു പിന്നിലെന്ന് സംശയിക്കണം. ശബ്ദരേഖ തെൻറ കൈയിലുണ്ടെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അത് പൊലീസ് പിടിച്ചെടുക്കണം. നിരപരാധിയാണെങ്കില്‍ ദിലീപിനെ മോചിപ്പിക്കാന്‍ സീഡി പ്രയോജനപ്രദമാകുമെന്നിരിക്കെ ജോര്‍ജ് പൂഴ്ത്തിെവച്ചിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. എന്തുകൊണ്ടാണ് സീഡി പുറത്തുവിടാത്തതെന്ന് ജോര്‍ജ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭാരവാഹികളായ പ്രസാദ് ഉരുളികുന്നം, ജോജി കുറുത്തിയാടന്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.