രജിസ്​ട്രേഷന്‍ പുതുക്കാം

കോട്ടയം: വൈക്കം ടൗണ്‍ എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്ത് 1997 ജനുവരി ഒന്നുമുതല്‍ 2017 ജൂലൈ 31വരെ (പുതുക്കേണ്ട മാസം 1996 ഒക്‌ടോബര്‍ മുതല്‍ 2017 മേയ് വരെ) വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ റദ്ദായവര്‍ക്ക് പുതുക്കുന്നതിനും സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിനും സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒക്‌ടോബര്‍ 31വരെ അപേക്ഷിക്കാം. www.employment.kerala.gov.in വെബ്‌സൈറ്റി​െൻറ ഹോം പേജില്‍ നല്‍കിയ സ്‌പെഷൽ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ എല്ലാ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിച്ചോ ഉത്തരവി​െൻറ ആനുകൂല്യം ലഭ്യമാക്കാം. ഏകദിന ശിൽപശാല കോട്ടയം: പാലാ നഗരസഭതലത്തില്‍ നിര്‍ഭയ ജാഗ്രത സമിതിയുടെ ഏകദിന ശിൽപശാല ഇൗമാസം 28ന് പാലാ മുനിസിപ്പാലിറ്റി ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ളാലം ശിശു വികസന പദ്ധതി ഓഫിസര്‍ അറിയിച്ചു. ഗാന്ധിജയന്തി വാരാഘോഷം: മത്സരം 28ന് കോട്ടയം: ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ നടക്കുന്ന ഗാന്ധിജയന്തി വാരാഘോഷ ഭാഗമായി വിദ്യാര്‍ഥികൾക്ക് ഇൗമാസം സെപ്റ്റംബർ 28ന് മത്സരങ്ങള്‍ നടത്തും. പെന്‍സില്‍ ഡ്രോയിങ് (ജൂനിയര്‍, സബ് ജൂനിയര്‍), പ്രസംഗം, ദേശഭക്തിഗാനം, ഉപന്യാസം (ഹൈസ്‌കൂൾ, ഹയര്‍ സെക്കൻഡറി) ഇനങ്ങളിലാണ് മത്സരം നടത്തുക. താൽപര്യമുള്ള വിദ്യാർഥികൾ സ്‌കൂള്‍ അധികൃതര്‍ മുഖാന്തരം പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റർ ചെയ്യണം. ഫോണ്‍: 0481 2583095.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.