മറയൂർ: പഞ്ചായത്തിലെ ഒന്നാം വാർഡായ വേങ്ങാപ്പാറ കുടിയിലേക്ക് പോകുന്ന വഴിയിലെ പാറക്കെട്ടിൽനിന്ന് ഉയർന്ന വൻ ശബ്ദം ആദിവാസികളെ ഭീതിയിലാക്കി. ശബ്ദത്തിനു പിന്നിൽ യക്ഷിയുടെ സാന്നിധ്യമാണെന്ന് അവർ കരുതുന്നു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ മുറുകെ പിടിക്കുന്ന മുതുവാൻ വിഭാഗം ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്. ഇവർ ഭൂത-പ്രേതപിശാചുക്കളിൽ വിശ്വാസമുള്ളവരാണ്. പതിറ്റാണ്ടുകളായി അവർ സഞ്ചാരത്തിനു ഉപയോഗിച്ചിരുന്ന പാതയിൽ യക്ഷിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ ഈ പാതയിൽ കൂടി യാത്ര ഉപേക്ഷിച്ചിരിക്കുകയാണിപ്പോൾ. ആദ്യം അസാധാരണ ശബ്ദം കേട്ടത് വനംവകുപ്പിലെ വാച്ചർമാരാണ്. അവർ പറഞ്ഞത് പാറയിടുക്കിൽനിന്ന് ഉരുൾപൊട്ടൽ ഉണ്ടാകുന്ന പോലെ ഭീകരശബ്ദം അഞ്ച് മിനിറ്റോളം നീണ്ടു. തുടർന്ന് വൻ സ്ഫോടനശബ്ദതോടെ നിലച്ചുവെന്നാണ്. ഈ മേഖലയിലേക്ക് പണിക്കുപോയ ആദിവാസികളും സമാനശബ്ദം കേട്ടതായി പറഞ്ഞു. ആദിവാസികൾ പൂജാകർമങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ്. ശബ്ദത്തിെൻറ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.