മത്സ്യ-മാംസ വിൽപനശാല അടപ്പിച്ചു

കട്ടപ്പന: പഴകിയ പന്നിയിറച്ചി വിറ്റെന്ന പരാതിയിൽ മത്സ്യ-മാംസ വിൽപനശാല നഗരസഭ അധികൃതർ അടപ്പിച്ചു. കട്ടപ്പന ഇരുപതേക്കറിലെ മത്സ്യ-മാംസ വിൽപനശാലയാണ് ശനിയാഴ്ച അടപ്പിച്ചത്. കടയിൽ വിൽപനക്കായി സൂക്ഷിച്ച 57 കിലോ മാംസവും പിടിച്ചെടുത്തു. മുനിസിപ്പൽ കൗൺസിൽ അംഗം ജിജി സാബുവാണ് പരാതിക്കാരി. ഭർത്താവ് സാബു വാങ്ങിയ പന്നി മാംസം വീട്ടിൽ കൊണ്ടുപോയി നോക്കിയപ്പോൾ അതിൽ പിഴവുണ്ടായിരുന്നതായാണ് പരാതി. സ്ഥാപനത്തിനെതിരെ ഇവർ നഗരസഭ അധികൃതർക്ക് പരാതി നൽകി. തുടർന്ന് മുനിസിപ്പൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് കൃഷ്ണകുമാർ സ്ഥാപനം അടക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിനിടെ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെത്തി മാംസത്തി​െൻറ സാമ്പിൾ ശേഖരിച്ച്‌ ലാബിലേക്ക് പരിശോധനക്കയച്ചു. ഫലം ലഭിക്കുന്നതുവരെ സ്ഥാപനം അടച്ചിടാനാണ് നിർദേശിച്ചതെന്ന് നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.