ഇന്ത്യൻ സമൂഹം റോഹിങ്ക്യൻ ജനതയോട്​ കരുണകാട്ടണം ^രാഹുൽ ഇൗശ്വർ

ഇന്ത്യൻ സമൂഹം റോഹിങ്ക്യൻ ജനതയോട് കരുണകാട്ടണം -രാഹുൽ ഇൗശ്വർ കാഞ്ഞിരപ്പള്ളി: വേദങ്ങളും ഉപനിഷത്തുകളും മാതൃകയാക്കുന്ന ഇന്ത്യന്‍ സമൂഹം റോഹിങ്ക്യൻ ജനതയോട് കരുണകാട്ടണമെന്ന് രാഹുല്‍ ഈശ്വര്‍. അഹിംസയില്‍ വിശ്വസിക്കുന്ന സന്യാസി സമൂഹം കാട്ടുന്ന അതിക്രമങ്ങള്‍ ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ധർമം, നീതി, മനുഷ്യാവകാശം എന്നിവയില്‍ താത്വികമായി നിലപാട് സ്വീകരിച്ചിട്ടുള്ള ഇന്ത്യക്ക് റോഹിങ്ക്യന്‍ വിഷയത്തിലും മനുഷ്യത്വപരമായ നിലപാട് ഉണ്ടാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കാഞ്ഞിരപ്പള്ളി മേഖല മഹല്ല് ജമാഅത്ത് കോഓഡിനേഷ​െൻറ ആഭിമുഖ്യത്തില്‍ നടത്തിയ റോഹിങ്ക്യൻ ഐക്യദാര്‍ഢ്യ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഹിങ്ക്യൻ ജനതക്കുനേരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയം പ്രതിഷേധാർഹമാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ആേൻറാ ആൻറണി എം.പി പറഞ്ഞു. മുൻഗാമികളായ ഭരണകർത്താക്കൾ സ്വീകരിച്ച പാരമ്പര്യത്തി​െൻറ നന്മകൾ നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിഥി ദേവോ ഭവ, വസുദൈവകുടുംബകം എന്ന ഭാരതസംസ്കാരം മറന്നുപോകരുതെന്നും അദ്ദേഹം ഒാർമിപ്പിച്ചു. മേഖല മഹല്ല് ജമാഅത്ത് കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.എം. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.യു. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ ജമാഅത്ത് ഇമാം എ.പി. ഷിഫാര്‍ മൗലവി അല്‍കൗസരി വിഷയാവതരണം നടത്തി. ടി.എസ്. റഷീദ് പ്രമേയം അവതരിപ്പിച്ചു. അസീസ് ബഡായിൽ, ടി.ഇ. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് 5.30ന് നൈനാര്‍ പള്ളി അങ്കണത്തില്‍നിന്ന് ആരംഭിച്ച ഐക്യദാര്‍ഢ്യ ജാഥയില്‍ വിവിധ മഹല്ലുകളില്‍നിന്ന് ആയിരങ്ങള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.