കോട്ടയം: കഞ്ചാവ് കൈവശം വെച്ചതിനും വിൽപന നടത്തിയതിനും മൂന്നുപേർ അറസ്റ്റിൽ. കോട്ടയം എക്സൈസ് സംഘത്തിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മുട്ടുചിറ പടിഞ്ഞാറെപറമ്പിൽ ജോയി സെബാസ്റ്റൻ(42), പാക്കിൽ വിപിൻ നിവാസിൽ വിശാഖ് വിജയൻ (22), നാട്ടകം താന്നിയക്കാട് അൻസർ ജോഫി ജോൺ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജോയി സെബാസ്റ്റ്യനെ 10 ഗ്രാം കഞ്ചാവുമായി കോട്ടയം മാർക്കറ്റിൽനിന്നാണ് പിടികൂടിയത്. വിശാഖ് വിജയനെ പാക്കിൽനിന്നും അൻസർ ജോഫി ജോണിനെ പൂവൻതുരുത്തിൽനിന്നും അഞ്ചുഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. യുവാക്കൾ രണ്ടുപേരും കഞ്ചാവ് വലിക്കാൻ വാങ്ങി കൂട്ടൂകാർക്ക് മറിച്ചുവിൽപന നടത്തിവരുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച 94 പേർ കുടുങ്ങി കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച 94 പേർ കുടുങ്ങി. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 129 പേർക്കെതിരെയും ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 303 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ഇല്ലാത്തതിന് 129 പേര്‍ക്കെതിരെയും മറ്റ് ഗതാഗത നിയമഘംഘനങ്ങൾക്ക് 301 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. നഗരത്തിൽ വൺവേ ലംഘിച്ച 57 പേരും പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.