ഫാ.ടോം ഉഴുന്നാലിൽ 28ന്​ ന്യൂഡൽഹിയിലെത്തും; ഒന്നിന്​​ കേരളത്തിൽ

കോട്ടയം: യമനില്‍ ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായി, റോമിലെ സലേഷ്യൻ ജനറലേറ്റിൽ വിശ്രമിക്കുന്ന ഫാ. ടോം ഉഴുന്നാലിൽ ഒക്ടോബർ ഒന്നിന് കേരളത്തിലെത്തും. ഇൗ മാസം 28ന് പുലർച്ച ന്യൂഡൽഹിയിലെത്തുന്ന അദ്ദേഹം അടുത്തദിവസം ബംഗളൂരുവിലേക്ക് പോകും. ഇതിനുശേഷമാകും കൊച്ചിയിലെത്തുക. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെത്തുടർന്നാണ് ഡോക്ടർമാർ മടങ്ങാൻ അനുമതിനൽകിയത്. ഇപ്പോൾ പ്രമേഹവും രക്തസമ്മർദവും നിയന്ത്രണവിധേയമാണെന്ന് സലേഷ്യൻ സഭ അധികൃതർ അറിയിച്ചു. പാസ്പോർട്ട് അടക്കം യാത്രരേഖകളും തയാറായി. കഴിഞ്ഞദിവസം ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ നേരിെട്ടത്തി ഫാ. ടോമിന് ഇന്ത്യൻ പാസ്പോർട്ട് തയാറാക്കുന്ന നടപടി പൂർത്തിയാക്കി. ബുധനാഴ്ച റോമിൽനിന്ന് പുറപ്പെടുന്ന അദ്ദേഹം 28ന് രാവിലെ എട്ടിന് ന്യൂഡൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉൾപ്പെടെയുള്ളവരെ സന്ദർശിക്കുമെന്നാണ് വിവരം. 29ന് രാവിലെ ഒമ്പതിന് ബംഗളൂരുവിൽ സലേഷ്യൻ പ്രൊവിൻഷ്യൽ ഹൗസിലേക്ക് പോകും. ഇവിടെ പൗരസ്വീകരണമടക്കം ഒരുക്കുന്നുണ്ട്. ഞായറാഴ്ച രാവിെലയോടെ കൊച്ചിയിലെത്തും. ഇവിടെ സഭനേതൃത്വം സ്വീകരണം നൽകും. തുടർന്ന് വടുതലയിലെ സലേഷ്യൻ കേന്ദ്രത്തിൽ വിശ്രമിക്കും. ഇതിനുശേഷം പാലാ രാമപുരത്തെ കുടുംബവസതിയിലെത്തും. ഈ മാസം 12നാണ് ഒമാൻ ഭരണകൂടം ഇടപെട്ട് ഉഴുന്നാലിലിനെ മോചിപ്പിച്ചത്. നേരെ റോമിലേക്കായിരുന്നു പോയത്. മദർ തെരേസ രൂപംകൊടുത്ത മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹം യമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് 2016 മാർച്ച് നാലിന് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാല് കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യമൻകാർ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. വെള്ളിയാഴ്ച ടോം ഉഴുന്നാലിൽ വിരമിച്ച മാർപാപ്പ ബനഡിക്‌ട് പതിനാറാമനെയും സന്ദർശിച്ചു. മാർപാപ്പയുടെ താൽപര്യമനുസരിച്ചായിരുന്നു സന്ദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.