ജീവകാരുണ്യപ്രവർത്തകൻ അറസ്​റ്റിൽ

പാലാ: പാലായിൽ ജീവകാരുണ്യപ്രവർത്തകനായി പ്രവർത്തിച്ചിരുന്ന പത്തനംതിട്ട മാലയിൽ മാത്യു(54) വഞ്ചനക്കേസിൽ അറസ്റ്റിൽ. ചെന്നൈ എഗ്മൂർ മെേട്രാപ്പൊളിറ്റൻ കോടതി കുറ്റവാളിയായി പ്രഖ്യാപിച്ച ഇയാളെ മറ്റൊരു കേസിലാണ് പാലാ പൊലീസ് പിടികൂടിയത്. വിവരമറിഞ്ഞ് ചെന്നൈ സി.ബി.ഐ സംഘമെത്തി അവിടേക്ക് കൊണ്ടുപോയി. വ്യാജ പാസ്പോർട്ട് നിർമിച്ചതി‍​െൻറപേരിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ചെന്നൈ കോടതി പലതവണ വാറൻറയച്ചിട്ടും ഹാജരായിരുന്നില്ല. ഇതിനിടെ, പാലാ തെക്കേക്കര വാഴേമഠത്തിനുസമീപം താമസിച്ച് ലക്ഷങ്ങളുടെ ജീവകാരുണ്യപ്രവർത്തനം നടത്തിയിരുന്നു. ഇതിനിടെയാണ് പാലാ പൊലീസിൽ തൊടുപുഴ പാടത്ത് പി.എ. ഉതുപ്പ് വഞ്ചനക്കേസിൽ പരാതി നൽകുന്നത്. പാലാ ടൗണിലെ ത​െൻറ സ്ഥലം കൂടുതൽ വിലക്ക് വിറ്റുനൽകാമെന്നുപറഞ്ഞ് 1,89,000 രൂപ വാങ്ങുകയും പിന്നീട് തുടർ നടപടി ഉണ്ടായില്ലെന്നുമായിരുന്നു പരാതി. പണം തിരികെ ചോദിെച്ചങ്കിലും നൽകിയില്ല. പൊലീസിൽ പരാതി നൽകിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് മാത്യു സി.ബി.ഐയുടെ പ്രഖ്യാപിത കുറ്റവാളിയാണെന്ന വിവരം ലഭിക്കുന്നത്. ഇതേതുടർന്ന് ചെന്നൈ സി.ബി.ഐ മേധാവിയെ അറിയിച്ചശേഷം പാലാ ഡിവൈ.എസ്.പി വി.ജി. വിനോദ്കുമാർ, സി.ഐ രാജൻ കെ. അരമന, എസ്.ഐ അഭിലാഷ്കുമാർ എന്നിവരുൾപ്പെട്ട സംഘം രാവിലെ പാലായിലെ വാടകവീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുടയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ റിപ്പോർട്ട് പാലാ കോടതിയിൽ സമർപ്പിച്ചശേഷം ചെന്നൈയിൽനിന്നെത്തിയ സി.ബി.ഐ സബ് ഇൻസ്പെക്ടർ പ്രദീപിനും സംഘത്തിനും കൈമാറുകയായിരുന്നു. ഗോവയിൽ 16 ലക്ഷം രൂപായുടെ മറ്റൊരു വഞ്ചനാക്കേസും ഇയാളുടെപേരിലുണ്ട്. പാലായിൽ ഒന്നരവർഷമായി വാടകക്ക് താമസിക്കുന്ന മാത്യു ഇരുമ്പയിര് കയറ്റുമതി ബിസിനസാണെന്നാണ് പറഞ്ഞിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.