തിരുവനന്തപുരം: കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) 44 ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. അസോസിയേഷന്‍ പ്രസിഡൻറ് വൈക്കം വിശ്വന്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ വി. ശിവന്‍കുട്ടി സ്വാഗതം പറഞ്ഞു. ടി.ആര്‍. സുബ്രഹ്മണ്യം രക്തസാക്ഷി പ്രമേയവും സജിത് സദാനന്ദന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എൻ.ജി.ഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി കെ.സി. ഹരികൃഷ്ണന്‍, ബി.എസ്.എൻ.എൽ.ഇ.യു കേരള സര്‍ക്കിള്‍ സെക്രട്ടറി കെ. മോഹനന്‍, വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എം. തമ്പാന്‍, കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്‍ അസി. സെക്രട്ടറി വി.എസ്. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് തമ്പാനൂരിൽ നടന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ പ്രകടനം നടന്നു. ശനിയാഴ്ച രാവിലെ ഒമ്പതിന് കിഴക്കേകോട്ട ബസ്സ്റ്റാൻഡിൽ അഴീക്കോടന്‍ അനുസ്മരണം സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ 12.30ന് മന്ത്രി തോമസ് ചാണ്ടി സംസാരിക്കും. വൈകീട്ട് നാലിന് പുനരുദ്ധാരണഘട്ടത്തിലെ കെ.എസ്.ആർ.ടി.സി വിഷയത്തിൽ വ്യവസായ സെമിനാര്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.