കോട്ടയം ഭാരത്​ ആശുപത്രി നഴ്​സുമാരുടെ സമരം 46ദിവസം പിന്നിട്ടു

കോട്ടയം: പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ആശുപത്രി നഴ്സുമാരുടെ അനിശ്ചിതകാല സമരം 46ദിവസം പിന്നിട്ടു. വ്യാഴാഴ്ച തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിനു മുന്നിലെ സമരപ്പന്തലിലെത്തി ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് നഴ്സുമാർക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ചു. ബി.എസ്.പിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകരും പിന്തുണയേകി. യുനൈറ്റഡ് നഴ്സസ് അസോസിയേഷ​െൻറ (യു.എൻ.എ) ജില്ല കമ്മിറ്റി നേതൃത്വത്തിൽ അനുഭാവം പ്രകടിപ്പിച്ച് നഗരത്തിലെ വിവിധ ആശുപത്രിയിലെ നഴ്സുമാരും എത്തിയിരുന്നു. പിരിച്ചുവിട്ട 17 നഴ്സുമാരെ തിരിച്ചെടുക്കുന്നതടക്കം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇൗ മാസം 25നുശേഷം സമരം കൂടുതൽ ശക്തമാക്കുമെന്ന് യു.എൻ.എ ജില്ല പ്രസിഡൻറ് സെബിൻ സി. മാത്യു 'മാധ്യമ'ത്തോട് പറഞ്ഞു. ഭാരത് ആശുപത്രി പരിസരത്ത് സമരം പാടില്ലെന്ന കോടതി ഉത്തരവിെനത്തുടർന്ന് നഗരത്തിലേക്ക് സമരം മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.