ബി.ജെ.പി നേതാവിനെ കൊന്ന കേസിൽ മുൻ രാജ്യാന്തര കബഡി താരം അറസ്​റ്റിൽ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബി.ജെ.പി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിൽ മുൻ രാജ്യാന്തര കബഡി താരം രാജുകുമാർ എന്ന രാജു പെഹൽവാൻ (33) അറസ്റ്റിൽ. സെപ്റ്റംബർ രണ്ടിന് ഗാസിയാബാദിലെ ഖോഡയിൽ മോേട്ടാർ സൈക്കിളിലെത്തിയ സംഘം ബി.ജെ.പി നേതാവ് ഗജേന്ദ്ര ഭാട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. നേരത്തേ പിടിയിലായ നരേന്ദർ കൊലപാതകത്തിൽ രാജു പെഹൽവാന് പങ്കുള്ളതായി മൊഴി നൽകിയിരുന്നു. സാഹിബാബാദ് മുൻ എം.എൽ.എ അമർപാൽ ശർമയുടെ നിർദേശപ്രകാരം ഇരുവരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, ഭാട്ടി തന്നെ നിരന്തരം ദ്രോഹിച്ചിരുന്നതായും നോയിഡയിലെ സ്പോർട്സ്വെയർ ഫാക്ടറിക്കു നേരെ ആക്രമണം നടത്തിയിരുന്നതായും പെഹൽവാൻ ആരോപിച്ചു. ഒടുവിൽ ബിസിനസ് അവസാനിപ്പിക്കേണ്ടിവന്നു. ഇതേ തുടർന്ന് നരേന്ദർ എന്ന ഫൗസിയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. 2005 -09 കാലയളവിൽ ഉത്തർപ്രദേശ് സംസ്ഥാന ടീം അംഗമായിരുന്ന പെഹൽവാൻ ദേശീയ ജഴ്സിയിലും ഇറങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.