കാറ്റിലും മഴയിലും 46.35 ലക്ഷം രൂപയുടെ കൃഷിനാശം

തിരുവല്ല: കഴിഞ്ഞ ദിവസത്തെ . പ്രാഥമിക വിലയിരുത്തലാണ് ഇതെന്നും വെള്ളം ഇറങ്ങിയ ശേഷമേ കൃഷിനാശം സംബന്ധിച്ച അന്തിമ വിലയിരുത്തൽ നടത്താൻ കഴിയൂവെന്നും ബോധ്യപ്പെട്ടതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. അപ്പർ കുട്ടനാട് മേഖലകളിലും കോന്നിയിലെ സമീപ പ്രദേശങ്ങളിലുമാണ് കൂടുതൽ കൃഷിനാശം ഉണ്ടായത്. ലഭ്യമായ കണക്കുകൾ പ്രകാരം 32.954 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. തിരുവല്ല, കോന്നി, പ്രമാടം, വള്ളിക്കോട്, പള്ളിക്കൽ, കലഞ്ഞൂർ, കൊറ്റനാട്, ഏറത്ത്, തോട്ടമൺ, റാന്നി, പഴവങ്ങാടി, മലയാലപ്പുഴ എന്നീ പഞ്ചായത്തുകളിലാണ് കൂടുതൽ കൃഷി നാശം. നെല്ല്, വാഴ, പച്ചക്കറികൾ, വെറ്റില, കിഴങ്ങ് വർഗങ്ങൾ എന്നിവ നശിച്ചു. മഴ കുറഞ്ഞെങ്കിലും അപ്പർ കുട്ടനാടൻ മേഖലയിലെ വെള്ളപ്പൊക്കം മാറ്റമില്ലാതെ തുടരുന്നു. അച്ചൻകോവിൽ, പമ്പാനദി, കുട്ടംപേരൂർ ആറ്, പുത്തനാറ് എന്നിവയിലെയും അനുബന്ധ കൈവഴിത്തോടുകളിലെയും ജലനിരപ്പുയർന്നതാണ് കാരണം. ദുരിതാശ്വാസ ക്യാമ്പുകൾ കലക്ടർ സന്ദർശിച്ചു. പെരിങ്ങരയിൽ ഗ്രാമീണവഴികളിൽ വെള്ളം കയറിയതുമൂലം ചെറിയ വാഹനങ്ങളിൽ യാത്ര തടസ്സപ്പെട്ടു. മേപ്രാൽ-കോമങ്കരച്ചിറ, പെരിങ്ങര-കാരയക്കൽ, വളവനാരി-അമിച്ചകരി തുടങ്ങിയ റോഡുകളിൽ വെള്ളം കയറി. തിരുവല്ല താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാമ്പു തുറന്നു. തോട്ടപ്പുഴശ്ശേരി വില്ലേജിലെ നെടുമ്പ്രയാർ എം.ടി.എൽ.പി.എസിലാണ് ക്യാമ്പ്. അഞ്ചു കുടുംബങ്ങളെ ഇവിടെ പാർപ്പിച്ചു. പെരിങ്ങരയിൽ കഴിഞ്ഞദിവസം വെള്ളക്കെട്ടിലായ വരാപ്പാടം പൂർണമായി മുങ്ങി. ഇവിടത്തെ കൃഷി മുഴുവൻ നശിച്ചു. 25 ഏക്കറിലാണ് കൃഷി നാശം. ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പ​െൻറ നേതൃത്വത്തിൽ പാടശേഖരം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.