മുല്ലപ്പെരിയാർ: തമിഴ്​നാട്ടിലേക്ക്​ ഒൗദ്യോഗിക ജലം തുറന്നുവിടൽ 25ന്​; ഉപമുഖ്യമന്ത്രി എത്തും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് ഒൗദ്യോഗികമായി ഇൗമാസം 25ന് തമിഴ്നാട്ടിലേക്ക് ജലം തുറന്നുവിടും. തേക്കടി ഷട്ടർ തുറന്ന് ജലം ഒഴുക്കാൻ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർ ശെൽവം എത്തുമെന്നാണ് വിവരം. ഇതി​െൻറ ഭാഗമായി തേക്കടി ഷട്ടറി​െൻറ അറ്റകുറ്റപ്പണിയും പെയിൻറിങ് ജോലികളും പുരോഗമിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1400 ഘനയടി ജലം തുറന്നുവിട്ടിരുന്നു. ഇത് വൈദ്യുതി ഉൽപാദനത്തിനുശേഷം കുടിവെള്ള ആവശ്യം കഴിഞ്ഞ് ശേഷിച്ചത് തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ സംഭരിക്കുകയാണ് ചെയ്യുന്നത്. ഒൗദ്യോഗികമായി ജലം തുറന്നുവിട്ട ശേഷമേ മുല്ലപ്പെരിയാർ ജലം കാർഷികാവശ്യത്തിന് ഉപയോഗിക്കാൻ അനുമതി ലഭിക്കൂ. 2016 ജൂലൈ 14ന് തേനി കലക്ടർ വെങ്കിടാചലമാണ് ഒടുവിൽ ഒൗദ്യോഗികമായി ജലം തുറന്നുവിട്ടത്. അന്ന് അണക്കെട്ടിൽ 112.20 അടി ജലമാണ് ഉണ്ടായിരുന്നത്. ജലനിരപ്പ് കുറവായതിനാൽ കുടിവെള്ള ആവശ്യത്തിനായി 200 ഘനയടി ജലം മാത്രമാണ് ഏതാനും ആഴ്ചകൾ തമിഴ്നാട്ടിലേക്ക് ഒഴുകിയത്. ഇതിനുശേഷം അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോഴാണ് ഇത്രയധികം ഉയർന്നത്. അണക്കെട്ടിൽ ഇപ്പോൾ 127.40 അടി ജലമാണുള്ളത്. സെക്കൻഡിൽ 2156 ഘനയടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട്ടിലേക്ക് ഇപ്പോൾ 1400 ഘനയടി ജലം ഒഴുകുന്നുണ്ട്. ഇത് 25ന് ശേഷം 1600 ഘനയടിയായി വർധിക്കുമെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.