കോട്ടയം: ദൃശ്യമാധ്യമ വിസ്ഫോടനത്തിെൻറ കാലഘട്ടത്തിലും അച്ചടി മാധ്യമത്തിന് അപാരമായ സാധ്യതയാണുള്ളതെന്ന് അന്തർദേശീയ സംഘടനയായ കോമൺവെൽത്ത് ജേണലിസം യൂനിയൻ പ്രസിഡൻറ് മഹേന്ദ്രദേവ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാസ് കമ്യൂണിക്കേഷൻ ദക്ഷിണമേഖല കേന്ദ്രം സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് അക്കാദമി മുൻ ചെയർമാനും മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബിനെ യോഗം ആദരിച്ചു. െഎ.െഎ.എം.സി റീജനൽ ഡയറക്ടർ ഡോ. അനിൽകുമാർ വടവാതൂർ അധ്യക്ഷതവഹിച്ചു. അസി. പ്രഫ. ദീപു ജോയി സ്വാഗതവും ഫാക്കൽറ്റി അംഗം ആഷിക്ക സുൽത്താന നന്ദിയും പറഞ്ഞു. KTG54 guruvandhanam ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാസ് കമ്യൂണിക്കേഷൻ ദക്ഷിണ മേഖല കേന്ദ്രം സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ തോമസ് ജേക്കബിനെ റീജനൽ ഡയറക്ടർ ഡോ. അനിൽകുമാർ വടവാതൂർ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.