വിപ്ലവ പ്രസ്ഥാന നായിക കുഞ്ഞുലക്ഷ്​മി ടീച്ചർ ഇനി ഒാർമ

കുടയത്തൂർ (ഇടുക്കി): ജോൺ അബ്രഹാം പടത്തിലെ അഭിനേത്രിയും ആദ്യകാല നക്സൽ പ്രവർത്തകയുമായ കുഞ്ഞുലക്ഷ്മി ടീച്ചർ ഇനി ഒാർമ. ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അന്തിമോപചാരം അർപ്പിക്കാൻ സംസ്ഥാനത്തി​െൻറ വിവിധ കോണുകളിൽനിന്ന് ആദ്യകാല നക്സൽ പ്രവർത്തകർ അടക്കമെത്തി. തൊടുപുഴ കുടയത്തൂരിലെ ചെറുമക​െൻറ വീട്ടിലായിരുന്ന ടീച്ചർ െചാവ്വാഴ്ച വൈകീട്ടാണ് മരിച്ചത്. 1986 കാലഘട്ടത്തിൽ ജോൺ അബ്രഹാമി​െൻറ തിരക്കഥയിലും സംവിധാനത്തിലും പിറവിയെടുത്ത 'അമ്മ അറിയാൻ' ചിത്രത്തിൽ നായക​െൻറ അമ്മയുടെ റോളിലാണ് കുഞ്ഞുലക്ഷ്മി ടീച്ചർ അഭിനയിച്ചത്. ആ കാലഘട്ടത്തിലെ പ്രമുഖ നക്സൽ പ്രവർത്തക എന്ന നിലയിലാണ് പടത്തിലും ഇടം നേടിയത്. നായകൻ ജോയ് മാത്യു ആയിരുന്നു. ഒരു നക്സല്‍ നേതാവി​െൻറ മരണം അമ്മയെ അറിയിക്കാൻ സുഹൃത്തുക്കള്‍ അദ്ദേഹത്തി‍​െൻറ നാട്ടിലേക്ക് നടത്തുന്ന യാത്രയാണ് 'അമ്മ അറിയാന്‍' പ്രമേയമാക്കിയത്. കോഴിക്കോട് ചെറുവണ്ണൂർ മേലേടത്ത് തറവാട്ടിലെ അംഗമായിരുന്നു കുഞ്ഞുലക്ഷ്മി ടീച്ചർ. ഏഴ-ാം തരം പഠനത്തിന് ശേഷം കോഴിക്കോട് ഫറൂക്ക് കോളജിന് സമീപത്തെ കോടാംപുഴ ഗവ. ലോവർ പ്രൈമറി സ്കൂളിലെ അധ്യാപികയായി. ഇതേസമയം, നക്സൽ പ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിച്ചിരുന്നു. ഈ സമയം നക്സൽ നേതാവായ നാരായണൻ നമ്പ്യാരെ വിവാഹം ചെയ്തു. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു നമ്പ്യാർ. ഇദ്ദേഹം നക്സൽ പ്രവർത്തനത്തിലും സജീവമായതോടെ ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടു. സോമനാഥനും സോഹനുമാണ് മക്കൾ. അടിയന്തരാവസ്ഥക്കാലത്ത് മകൻ സോമനാഥനും കുഞ്ഞുലക്ഷ്മി ടീച്ചറും ജയിലിലായി. കുഞ്ഞുലക്ഷ്മി ടീച്ചറുടെ പ്രവർത്തനമേഖല വയനാട് ആദിവാസി മേഖലകളും ഇടുക്കിയിലെ ഹൈറേഞ്ച് പ്രദേശങ്ങളുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.