കരിമണ്ണൂർ: സ്ത്രീയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചതായി പരാതി. കരിമണ്ണൂരിൽ ചായക്കട നടത്തുന്ന ചക്കാലക്കൽ റോസ്ലിനാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ കരിമണ്ണൂർ സ്വദേശി നെൽസണെതിരെ റോസ്ലിൻ പൊലീസിൽ മൊഴി നൽകി. ഇതിെൻറയടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഓൺലൈൻ മാർക്കറ്റ് ബിസിനസുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പറയുന്നു. ഇത് സംബന്ധിച്ച് ചൊവ്വാഴ്ചയും വാക്കുതർക്കമുണ്ടാകുകയും റോസ്ലിെൻറ ദേഹത്ത് നെൽസൺ പെട്രോൾ ഒഴിക്കുകയുമായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ അക്രമിയെ ബലപ്രയോഗത്തിലൂടെ പിടിച്ചുമാറ്റി. തുടർന്ന് റോസ്ലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.