കൃഷിക്ക്​ ഭീഷണിയായി നാട്ടുപന്നി

പത്തനംതിട്ട: നാട്ടുപന്നി കൃഷിക്ക് ഭീഷണിയാകുന്നു. പത്തനംതിട്ട നഗരത്തോടുചേർന്ന പ്രദേശങ്ങളിലാണ് പന്നി കൃഷി നശിപ്പിക്കുന്നത്. വനമേഖലയുമായി അതിർത്തിപങ്കിടാത്ത പ്രദേശങ്ങളിലാണ് ഇതി​െൻറ ശല്യം. ആരോ ഉപേക്ഷിച്ച നാട്ടുപന്നിയാണ് പെറ്റുപെരുകിയതെന്ന് കർഷകർ പറയുന്നു. കൃഷിയില്ലാെത കിടക്കുന്ന പ്രദേശങ്ങളും റബർ േതാട്ടങ്ങളുമാണ് ഇവയുടെ താവളം. പുലർച്ച ടാപ്പിങ്ങിനെത്തുന്നവരെ പന്നി ആക്രമിക്കാറുള്ളതായി മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ഗീവർഗീസ് തറയിൽ പറഞ്ഞു. നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവ കൃഷിക്ക് ഭീഷണിയാകും. വൻതോതിലാണ് കൃഷി നശിപ്പിക്കുന്നത്. നാട്ടുപന്നിയായതിനാൽ വനം വകുപ്പും ശ്രദ്ധിക്കുന്നില്ല. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത മാസം മൂന്നിന് കർഷകർ മൈലപ്ര കൃഷിഭവൻ ഉപരോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.