പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിെൻറ മൂലസ്ഥാനമായ നല്ലൂർ തോമ്പിൽ കൊട്ടാരത്തിൽ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവും ബുധനാഴ്ച ആരംഭിക്കും. തോമ്പിൽ കൊട്ടാരം സംരക്ഷണ സമിതി ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ. ബുധനാഴ്ച വൈകുന്നേരം 5.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രഭാഷണം നടത്തും. വീണ ജോർജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സമിതി ഏർപ്പെടുത്തിയ ശ്രുതി പ്രബോധ പുരസ്കാരം കവി രമേശൻ നായർക്കും അമൃതനവകീർത്തി പുരസ്കാരം ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ പി.ടി. മോഹനൻ പിള്ളക്കും 28ന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി ഗരുഡധ്വജാനന്ദ പ്രഭാഷണം നടത്തും കെ.കെ. ഹരിദാസ് അധ്യക്ഷതവഹിക്കും. എസ്.എൻ.ഡി.പി യൂനിയൻ ചെയർമാൻ കെ. പദ്മകുമാർ സേവാനിധി സമർപ്പിക്കും. 30ന് രാവിലെ ഏഴ് മുതൽ വിദ്യാരംഭം. ഉച്ചക്ക് അന്നദാനം. മറ്റ് ദിവസങ്ങളിൽ ഉച്ചക്കും രാത്രിയിലും അന്നദാനം ഉണ്ടാകുമെന്നും സംരക്ഷണ സമിതി പ്രസിഡൻറ് കെ.െക. ഹരിദാസ്, ജനറൽ സെക്രട്ടറി പി.ആർ. ഉദയകുമാർ, ട്രഷറർ ദാമോദരൻ നായർ, കമലാസനൻ കാര്യാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.