ഒരു ദിവസത്തെ മഴ: ഡാമുകളിലെത്തിയത്​ 149.81 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കാവശ്യമായ ജലം

മൂലമറ്റം (തൊടുപുഴ): 24 മണിക്കൂറിൽ വൈദ്യുതി ബോർഡി​െൻറ വിവിധ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 149.81 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ അവശ്യമായ ജലം. തിങ്കളാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിലാണിത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇത് റെക്കോഡാണെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. ഇൗ സീസണിലെ ഏറ്റവും കൂടിയ മഴയാണ് ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ ലഭിച്ചത്. സംസ്ഥാനത്തെ ഡാമുകളിലെല്ലാം കൂടി 2475.47 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം നിലവിലുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 2361.84 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്ക് ആവശ്യമായ ജലമേ അവശേഷിച്ചിരുന്നുള്ളു. ഇപ്പോഴത്തേത് കഴിഞ്ഞ വർഷത്തെക്കാളും 121. 4 ദശലക്ഷം യൂനിറ്റ് അധികമാണ്. ഡാമുകളിലെ ജലനിരപ്പിൽ വർധന ഉെണ്ടങ്കിലും മഴയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 9.27 ശതമാനം കുറവുണ്ട്. സംസ്ഥാനം ഈ വർഷം പ്രതീക്ഷിച്ചത് 1925 മി.മീ. മഴയായിരുന്നു. ലഭിച്ചത് 1746.8 മാത്രം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ശരാശരി 68.7 മി.മീ. മഴ ലഭിച്ചു. ഏറ്റവും ഉയർന്ന മഴ ലഭിച്ചത് ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലാണ് -300 മി.മീ.. ഈ വർഷം ഇതുവരെ കേരളത്തിൽ ലഭിച്ച മഴ 1746.8 മി.മീറ്ററാണ്. ഇത് ശരാശരിയെക്കാൾ 9.27 ശതമാനം കുറവാണെങ്കിലും ഇപ്പോഴത്തെ നിലയിൽ മഴ തുടർന്നാൽ മുൻവർഷങ്ങളെ മറികടന്നേക്കും. കഴിഞ്ഞ 24 മണിക്കൂറിൽ തുടരെ പെയ്ത മഴയിൽ ഇടുക്കിയും മുല്ലപ്പെരിയാറും ഒഴികെ ഡാമുകൾ പലതും സംഭരണശേഷിയോടടുക്കുകയോ തുറന്ന് വിടുകയോ ചെയ്തു. ഇടുക്കി ഡാമിൽ 24 മണിക്കൂറിൽ ഒഴുകിയെത്തിയ ജലത്തി​െൻറ അളവും അഞ്ചു വർഷത്തിനിടെയിലെ റെക്കോഡാണ്. 53. 87 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ജലമാണ് ഞായറാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള ഒരുദിവസംകൊണ്ട് ഡാമിൽ ലഭിച്ചത്. ഇടുക്കിയിൽ 106.4 മി.മീ, മൂന്നാർ 107.4, മൈലാടുംപാറ 63, പീരുമേട് 110, തൊടുപുഴ 67, ഇടമലയാർ 112.6, പൊൻമുടി 97, നേര്യമംഗലം 121, ലോവർപെരിയാർ 196 എന്നിങ്ങനെയാണ് ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെവരെ ലഭിച്ച മഴ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.