മുല്ലപ്പെരിയാർ: വൃഷ്​ടിപ്രദേശത്ത്​ കനത്ത മഴ

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടി​െൻറ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് 126.20 അടിയായി ഉയർന്നു. വൃഷ്ടിപ്രദേശത്ത് റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയത്. തേക്കടിയിൽ 40.2ഉം പെരിയാർ വനമേഖലയിൽ 65.2 മില്ലിമീറ്ററും മഴ പെയ്തു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായി. സെക്കൻഡിൽ 3655 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാന അതിർത്തിയിലെ ലോവർക്യാമ്പ് പെരിയാർ പവർ സ്റ്റേഷനിൽ വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചു. 2016 ഒക്ടോബർ 26ന് നിർത്തിയ വൈദ്യുതി ഉൽപാദനം 11 മാസത്തെ ഇടവേളക്കുശേഷമാണ് പുനരാരംഭിക്കാനായത്. മുല്ലപ്പെരിയാറ്റിൽനിന്നുള്ള ജലം ഉപയോഗിച്ച് രണ്ട് ജനറേറ്ററാണ് പ്രവർത്തിക്കുന്നത്. ഇതുവഴി 42 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. അണക്കെട്ടിൽനിന്ന് സെക്കൻഡിൽ 218 ഘനയടി ജലമാണ് തമിഴ്നാട്ടിലേക്ക് ഒഴുകിയിരുന്നത്. ഇത് ആദ്യം 500ഉം പിന്നീട് 900 ഘനയടിയായും വർധിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.