പൂപ്പാറയിൽ കഞ്ചാവ്​ ചെടികൾ കണ്ടെത്തി

നെടുങ്കണ്ടം: ഞായറാഴ്ച പൂപ്പാറ മേഖലയിൽ അമ്പതോളം കഞ്ചാവ് ചെടികൾ ഉടുമ്പൻചോല എക്സൈസ് സംഘം വെട്ടിനശിപ്പിച്ചു. പൂപ്പാറ ബോഡിമെട്ട് തലക്കുളം കോളനിക്ക് മുകൾഭാഗത്ത് ജനവാസ കേന്ദ്രത്തോട് വളരെ അടുത്തായി റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. 22 തടങ്ങളിലായി അഞ്ചുമാസം പ്രായമുള്ള 44 ചെടികളാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. കനത്ത മഴമൂലം വളരെ പ്രയാസപ്പെട്ടാണ് സ്ഥലത്ത് എത്തിയത്. കഞ്ചാവ് കൃഷി നടത്തിയവരെപ്പറ്റി സൂചന ലഭിെച്ചങ്കിലും പിടികൂടാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.