ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധം -ഡയറക്ടർ തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിനെതിരെ വി.എസ്. അച്യുതാനന്ദൻ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് ഡയറക്ടർ ഡോ. ആശാ കിഷോർ. സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ഡിഗ്രി, ഡിേപ്ലാമ കോഴ്സുകൾക്ക് ശ്രീചിത്ര സർട്ടിഫിക്കറ്റ് നൽകുന്നില്ല. ഇൻസ്റ്റിറ്റ്യൂട്ടിെൻറ എല്ലാ അഫിലിയേഷനുകൾക്കും ഗവേണിങ് ബോഡി അംഗീകാരം നൽകിയിട്ടുണ്ടെന്നും ഡയറക്ടർ അറിയിച്ചു. ലോകായുക്ത മുമ്പാകെ ശ്രീചിത്രക്കെതിരെ സമർപ്പിച്ച കേസ് പ്രഥമദൃഷ്ട്യാ സത്യവിരുദ്ധമെന്ന് കണ്ട് തള്ളിക്കളഞ്ഞിട്ടുണ്ട്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എപ്പിഡമിയോളജി, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് ശ്രീചിത്രയുമായി അഫിലിയേറ്റ് ചെയ്തതെന്നും ഡയറക്ടർ അറിയിച്ചു. ശ്രീചിത്രയിലെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന് കത്തയച്ച സാഹചര്യത്തിലാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.