ശബരിമല റോഡുകൾക്ക്​ ഗുണനിലവാരമില്ല

പത്തനംതിട്ട: ശബരിമലയിലേക്കുള്ള റോഡുകൾ എല്ലാവർഷവും അറ്റകുറ്റപ്പണി നടത്തുന്നതിനാൽ, പ്രവൃത്തികളിൽ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് ആക്ഷേപം. അടുത്തവർഷവും അറ്റകുറ്റപ്പണി നടക്കുമെന്നതിനാൽ 'അഡ്ജസ്റ്റ്മ​െൻറ്' ജോലികളാണ് നടക്കുന്നത്. ഹൈകോടതി നിർദേശിച്ച 17 റോഡുകളിൽ എല്ലാവർഷവും അറ്റകുറ്റപ്പണി നടക്കാറുണ്ട്. ലക്ഷക്കണക്കിന് ഭക്തരുമായി ആയിരക്കണക്കിന് വാഹനങ്ങൾ എത്തുന്നതിനാൽ അതിനനുസരിച്ച് റോഡ് ഗതാഗതയോഗ്യമാക്കുെന്നന്നാണ് പറയുന്നത്. എന്നാൽ, സീസൺ കഴിയുന്നതോടെ റോഡുകൾ പലതും കുണ്ടും കുഴിയുമാകും. വാഹന ഗതാഗതം കൂടുന്നതാണ് തകരാൻ കാരണമെന്നാണ് പൊതുമരമാത്തും കരാറുകാരും കാരണം കണ്ടെത്തുന്നത്. ഇത് മുൻകുട്ടി കണ്ട് റോഡ് നിർമിക്കാൻ താൽപര്യം കാട്ടാറുമില്ല. 17 റോഡുകളിൽ 13ഉം പത്തനംതിട്ട ജില്ലയിലാണ്. ഇത്തവണ 62.02 കോടിയുടെ 115ഒാളം പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.