ഫാ. ഉഴുന്നാലിലിെൻറ മോചനത്തിലെ സന്തോഷം പങ്കിട്ട് ക്രൈസ്തവ-മുസ്ലിം നേതാക്കൾ ഈരാറ്റുപേട്ട: ഫാ. ടോം ഉഴുന്നാലില്‍ മോചിപ്പിക്കപ്പെട്ടതിലെ സന്തോഷം പങ്കിടാൻ ക്രൈസ്തവ-മുസ്ലിം നേതാക്കൾ പാലാ ബിഷപ്സ് ഹൗസിൽ ഒത്തുചേർന്നു. ശനിയാഴ്ച ഉച്ചക്ക് 2.30ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് സക്കീര്‍, ഇമാം ഏകോപനസമിതി ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി, ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ ടി.എം. റഷീദ് എന്നിവരുടെ നേതൃത്വത്തിൽ ഇമാം അഷ്റഫ് മൗലവി, മഹല്ല് ഭാരവാഹികളായ മുഹമ്മദ് ഷരീഫ് വെള്ളാപ്പള്ളിപറമ്പില്‍, അബ്ബാസ് പാറയില്‍, കെ.എം. ജാഫര്‍ എന്നിവരാണ് പാലാ ബിഷപ് മാര്‍ ജേക്കബ് മുരിക്കനുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് രാമപുരം സെൻറ് മേരീസ് ഫൊറോന ചര്‍ച്ചില്‍ എത്തിയ സംഘം വികാരി ഫാ. ജോര്‍ജ് ഞാറക്കുന്നേലിനോടൊപ്പം ഫാ. ടോം ഉഴുന്നാലിലിെൻറ കുടുംബവീട്ടിലെത്തി പ്രാർഥിച്ചു. വിശ്വാസപ്രമാണങ്ങളുടെ പ്രചാരകനായ വൈദികെൻറ മോചനത്തിനായി മുന്നിട്ടിറങ്ങിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് രാജാവിെൻറ വിശാലമനസ്‌കത മാതൃകയാക്കേണ്ടതാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ആത്മാർഥമായി വൈദികെൻറ മോചനത്തിനായി പരിശ്രമിച്ച ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും മത-ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാനും അവരുടെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാനും പ്രബോധനം ചെയ്യാനും ഭരണഘടന അനുവദിക്കുന്ന മൗലികാവകാശത്തിെൻറ സംരക്ഷണത്തിനായി ഏകമനസ്സോടെ പരിശ്രമിക്കണമെന്ന അഭ്യർഥന കൂട്ടായ്മ മുന്നോട്ടുവെച്ചു. ഇന്ത്യയിലെ ഭൂരിപക്ഷ ഹൈന്ദവസമൂഹം മതന്യൂനപക്ഷങ്ങളോട് കാണിക്കുന്ന ഉദാര സമീപനത്തിെൻറ മാതൃക അനുകരണീയമാണ്. ഫാ. ടോം ഉഴുന്നാലിലിെൻറ മോചനത്തിനായി ക്രൈസ്തവസഭയോട് ചേര്‍ന്ന് ഇസ്‌ലാമികസമൂഹവും പ്രാർഥനാനിരതരായിരുെന്നന്ന് സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.