പെരുവ: ബന്ധുക്കളുപേക്ഷിച്ച് അത്യാസന്നനിലയിലായ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ ജനമൈത്രി പൊലീസ് ആശുപത്രിയിലാക്കി. പെരുവ അവർമ മങ്ങാട്ട് രവീന്ദ്രൻ നായരെയാണ് (70) വെള്ളൂർ ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞദിവസം വെള്ളൂർ എസ്.ഐ കെ.ആർ. മോഹൻദാസിനെ രവീന്ദ്രൻനായർ ഫോണിൽ വിളിച്ച് സഹായം തേടുകയായിരുന്നു. തുടർന്ന് െപാലീസ് ജീപ്പിൽ അറുനൂറ്റിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. രവീന്ദ്രൻ നായരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ പൊലീസ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ആർ. സജീവനെ വിവരമറിയിച്ചു. സജീവൻ രവീന്ദ്രൻ നായരുടെ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരുമെത്തിയില്ല. തുടർന്ന് ജനമൈത്രി പൊലീസ് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ജനമൈത്രി പൊലീസുകാരായ പി.ആർ.ഒ ടി.ആർ. മോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.വി. അനിൽ, പ്രവീൺ എന്നിവർ നേതൃത്വം നൽകി. KTL53 Janamaithri രവീന്ദ്രൻനായരെ വെള്ളൂർ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.