20 കോടിയുടെ ഹഷീഷ് ഓയിൽ പിടിച്ച കേസിൽ ഒരാൾ കൂടി അറസ്​റ്റിൽ

കട്ടപ്പന: അന്താരാഷ്ട്ര വിപണിയിൽ 20 കോടി വിലവരുന്ന ഹഷീഷ് ഓയിലുമായി അഭിഭാഷകൻ ഉൾപ്പെടെ മൂന്നംഗസംഘം കട്ടപ്പനയിൽ പിടിയിലായ കേസിൽ ഒളിവിലായിരുന്ന ആറാം പ്രതിയെ കട്ടപ്പന സി.ഐയുടെ നേതൃത്വത്തിലെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തു. ദേവികുളം ചിലന്തിയാർ സ്വദേശി സുരേഷാണ് (25) പിടിയിലായത്. ചിലന്തിയാറിൽനിന്ന് സി.ഐ വി.എസ്. അനിൽകുമാറും സംഘവുമാണ് പിടികൂടിയത്. ഇടുക്കി ജില്ല സഹകരണബാങ്കി​െൻറ വട്ടവട ശാഖയിലെ കാർഷിക വിപണിയിൽ ജീവനക്കാരനായ സുരേഷിന് കേസിലെ ഒന്നാംപ്രതി അബിൻ ദിവാകരനുമായി അടുത്ത ബന്ധമാണുള്ളത്. കഞ്ചാവും ഹഷീഷ് ഓയിലും ആന്ധ്രയിൽനിന്ന് കൊണ്ടുവരാനും ചെന്നൈ കേന്ദ്രീകരിച്ച് സിനിമ ഷൂട്ടിങ് സംഘങ്ങൾക്ക് വിൽക്കാനും സുരേഷാണ് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. തമിഴ് സിനിമ മേഖലയിൽനിന്ന് സ്ത്രീകളടക്കം കേരളത്തിൽ വന്ന് ഹഷീഷ് ഓയിൽ വാങ്ങിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാമക്കൽമേട് പതാലിൽ അഡ്വ. ബിജു രാഘവൻ (37), മുണ്ടിയെരുമ പുത്തൻപുരക്കൽ അഞ്ചുമോൻ (38), ശാന്തൻപാറ പന്തലാൽ ഷിനോ ജോൺ (39) എന്നിവരെ 17 കിലോ കഞ്ചാവ് ഓയിലുമായി കട്ടപ്പന ഡിവൈ.എസ്.പിയുടെ കീഴിലെ പ്രത്യേക അന്വേഷണസംഘം ആഗസ്റ്റ് 20ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ബാങ്കുദ്യോഗസ്ഥനായ നെടുങ്കണ്ടം സ്വദേശി അബിൻ ദിവാകരൻ (35) ഓടി രക്ഷപ്പെെട്ടങ്കിലും പിന്നീട് അന്വേഷണസംഘത്തിനു മുന്നിൽ കീഴടങ്ങി. ജയിലിലായിരുന്ന ഇയാളെ രണ്ടുദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കുടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.