ബാലികക്ക്​ എച്ച്.ഐ.വി ബാധ: രക്തദാതാക്കളുടെ വിവരങ്ങൾ ആർ.സി.സി കൈമാറി

അന്വേഷണ സംഘം വിശദപരിശോധന തുടങ്ങി തിരുവനന്തപുരം: ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ബാലികക്ക് എച്ച്.ഐ.വി ബാധിച്ച സംഭവവുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനകൾ അന്വേഷണ സംഘം ആരംഭിച്ചു. 49 പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ആർ.സി.സി അധികൃതർ കൈമാറിയത്. അതേസമയം, ജോയൻറ് ഡി.എം.ഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിൽ നടക്കുന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് സർക്കാറിന് തിങ്കളാഴ്ച സമർപ്പിക്കും. അതി​െൻറ ഭാഗമായി ശനിയാഴ്ച ആർ.സി.സി രക്തബാങ്കിൽ േജായൻറ് ഡി.എം.ഇയുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. ഒപ്പം ആർ.സി.സി ഡയറക്ടറുടെ നേതൃത്വത്തിലെ ഇേൻറണൽ റിപ്പോർട്ടും തിങ്കളാഴ്ച നൽകും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കഴക്കൂട്ടം സൈബര്‍ അസി. കമീഷണര്‍ പ്രമോദ് കുമാർ, മെഡിക്കൽ കോളജ് സി.െഎ ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘം വെള്ളിയാഴ്ചയാണ് രക്തം നൽകിയവരുടെ രേഖകൾ ആവശ്യപ്പെട്ട് ആർ.സി.സി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യന് കത്ത് നൽകിയത്. ആര്‍.സി.സിയിൽനിന്നു മാത്രം കുട്ടിക്ക് 49 തവണ രക്തഘടകങ്ങള്‍ കുത്തിെവച്ചിട്ടുണ്ട്. ഇതില്‍ 39 തവണയും ആശുപത്രിയില്‍ കിടത്തിചികിത്സ നൽകുന്നതിനിടെയാണ് രക്തഘടകം നൽകിയത്. 49 തവണയും കുത്തിെവച്ച രക്തഘടകങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാന്‍ ഇതുവഴികഴിയും. രക്തം നൽകിയവരെ ആവശ്യമായിവന്നാൽ വിളിച്ചുവരുത്തുമെന്ന് മെഡിക്കൽ കോളജ് സി.െഎ ബിനുകുമാർ പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് പെണ്‍കുട്ടി രക്താര്‍ബുദം ബാധിച്ച് ആര്‍. സി.സിയില്‍ ചികിത്സക്കെത്തിയത്. കീമോതെറപ്പിക്കുശേഷം രക്തം സ്വീകരിച്ചതിനെതുടര്‍ന്നാണ് കുട്ടിക്ക് എച്ച്‌.ഐ.വി ബാധ ഉണ്ടായതെന്നാണ് മാതാപിതാക്കളുടെ പരാതി. മാർച്ചിന് മുമ്പുള്ള രക്തപരിശോധനയിലെല്ലാം എച്ച്.െഎ.വി നെഗറ്റിവായിരുന്നു. കുട്ടിയുടെ ചികിത്സയുടെ തുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളും രക്തപരിശോധനകളും ബ്ലഡ് ബാങ്കിലെ രേഖകളും പരിശോധിച്ച ശേഷം മെഡിക്കൽ ബോർഡ്, ഫോറൻസിക്-പതോളജി വിഭാഗങ്ങൾ എന്നിവരുടെ സഹായത്തോടെ മാത്രമേ പിഴവ് സ്ഥിരീകരിക്കാനാകൂ. അതിനൊപ്പം മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് േകാൺഗ്രസ് പ്രവർത്തകർ ആർ.സി.സിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ പഴുതുകളടച്ചുള്ള അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യെപ്പട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.