2017-18ലെ ത്രിവത്സര എൽഎൽ.ബി കോഴ്സ് പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെൻറ് നാളെ പ്രസിദ്ധീകരിക്കും തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2017-18 വർഷത്തെ ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് തിങ്കളാഴ്ച www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ ഒാൺലൈനായി രജിസ്റ്റർ ചെയ്ത ഒാപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെൻറ് നടത്തിയിട്ടുള്ളത്. വെബ്സൈറ്റിലെ 'Three year LL.B 2017-Candidate Portal' ലൂടെ ആപ്ലിക്കേഷൻ നമ്പറും പാസ്വേർഡും കൃത്യമായി നൽകി ഹോംപേജിൽ പ്രവേശിച്ചശേഷം 'Allotment Result' എന്ന മെനു െഎറ്റത്തിൽ ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് തങ്ങളുടെ അലോട്ട്മെൻറ് മെമ്മോ ഡൗൺേലാഡ് ചെയ്യാവുന്നതാണ്. അലോട്ട്മെൻറ് മെമ്മോയിൽ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെൻറിെൻറ വിശദാംശങ്ങൾ, ട്യൂഷൻ ഫീസ്, ഡെപ്പോസിറ്റ് തുക തുടങ്ങിയ വിവരങ്ങൾ ലഭ്യമാണ്. വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുക്കേണ്ടതാണ്. കൂടാതെ ഹോംപേജിൽ പ്രവേശിച്ചതിനുശേഷം 'Data Sheet' എന്ന മെനു െഎറ്റം ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് അവരുടെ ഡാറ്റാ ഷീറ്റിെൻറ പ്രിൻറൗട്ട് എടുക്കാം. അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർഥികളും അവരുടെ അലോട്ട്മെൻറ് മെമ്മോയും പ്രോസ്പെക്ടസും ഖണ്ഡിക 16ൽ പറയുന്ന അസ്സൽ രേഖകളും സഹിതം 2017 സെപ്റ്റംബർ 19, 20 തീയതികളിൽ ബന്ധെപ്പട്ട കോളജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടേണ്ടതാണ്. അഡ്മിഷൻ സമയത്ത് ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള മുഴുവൻ ഫീസും കോളജിൽ ഒടുക്കേണ്ടതാണ്. കോളജ് പ്രിൻസിപ്പൽമാർ ചൊവ്വാഴ്ച വൈകീട്ട് 5.30ന് പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമീഷണർക്ക് ഒാൺലൈൻ അഡ്മിഷൻ മാനേജ്മെൻറ് സിസ്റ്റം (OAMS) മുഖേന സമർപ്പിക്കണം. നിർദിഷ്ട തീയതികളിൽ അഡ്മിഷൻ നേടാത്ത വിദ്യാർഥികളുടെ നിലവിലുള്ള അലോട്ട്മെൻറും ഹയർ ഒാപ്ഷനുകളും നഷ്ടപ്പെടുന്നതാണ്. അവരെ തുടർന്ന് നടത്തുന്ന അലോട്ട്മെൻറുകളിൽ പരിഗണിക്കുന്നതുമല്ല. െഹൽപ്ലൈൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.