പത്തനംതിട്ട: വാഹനം പാർക്ക് ചെയ്ത് പോയവർ അറിഞ്ഞില്ല, അതൊരു പുലിവാലാകുമെന്ന്. തിരിച്ച് കാർ എടുക്കാൻ ചെന്നപ്പോൾ 'സ്വീകരിക്കാൻ' സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമല്ല, പൊലീസും. ഒടുവിൽ കാറുമായി സ്റ്റേഷനിലേക്കും. പത്തനംതിട്ട ടൗണിൽ ടി.കെ റോഡരികിലാണ് കുമ്പഴ സ്വദേശി െഎസക് തോമസിൻറ പേരിലുള്ള വാഗൺ ആർ കാർ പാർക്ക് ചെയ്തത്. ഒാഫിസ് സമുച്ചയത്തിലേക്കും പാർക്കിങ് ഗ്രൗണ്ടിലേക്കുമുള്ള വഴിയാണതെന്നും അവിടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുവെന്നും അറിഞ്ഞില്ലേത്ര. അഭിഭാഷകരും ജീവനക്കാരുമടക്കമുള്ളവർ അഞ്ചു മണിയോടെ വാഹനമെടുക്കാൻ എത്തിയപ്പോഴാണ് വഴിമുടക്കി കിടക്കുന്ന വാഗൺ ആർ കണ്ടത്. ഇതോടെ ഉടമക്കുവേണ്ടി അന്വേഷണമായി. സമീപത്തെങ്ങും ആരെയും കാണാതെവന്നതോടെ പൊലീസിൻറ സഹായം തേടി. പൊലീസ് വന്നിട്ടും പ്രയോജനമുണ്ടായില്ല. കൈക്കുഞ്ഞുമായി വീട്ടമ്മയടക്കം കാത്തിരിപ്പ് തുടർന്നു. ഏഴരയോടെയാണ് ഇതൊന്നും അറിയാഴതെ വാഗൺ ആർ എടുക്കാൻ ആളെത്തിയത്. അതോടെ സ്ത്രീകളടക്കമുള്ളവർ ശകാരവർഷവുമായി നേരിട്ടു. പൊലീസിെൻറ വക വേറെയും. ഒടുവിൽ വാഗൺ ആർ സ്റ്റേഷനിലേക്കും മറ്റുള്ളവർ വാഹനമെടുത്ത് അവരുടെ വീടുകളിലേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.