പിണറായിയുടെത്​ മൃദുഹിന്ദുത്വ നിലപാട്​- ഹസൻ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയ​െൻറത് മൃദുഹിന്ദുത്വ നിലപാടാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സമീപകാല സംഭവങ്ങളിൽ സർക്കാർ നിലപാടുകൾ പരിശോധിക്കുേമ്പാൾ ഇത് പകൽപോലെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പുനലൂര്‍--മൂവാറ്റുപുഴ റോഡ് വികസനത്തിൽ പുനലൂര്‍ മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡ് പണി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് പത്തനംതിട്ട, കൊല്ലം, കോട്ടയം ഡി.സി.സി പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ കുമ്പഴയില്‍ നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി മോദിയുടെതെന്നും പിണറായി പിണറായിയുടെതെന്നും അവകാശപ്പെടുന്ന കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് പിണറായി വിരുന്ന് നൽകിയത് മൃദുഹിന്ദുത്വ നിലപാടിൻറ ഭാഗമായിരുന്നു. കേരള ഹൗസിൽ ഉച്ചയൂണിന് ബീഫ് ബോധപൂർവം ഒഴിവാക്കുകയും ചെയ്തു. പറവൂരിൽ രണ്ട് വിഷയങ്ങളിൽ രണ്ട് നിലപാടണ് സ്വീകരിച്ചത്. ലഘുലേഖകൾ വിതരണം ചെയ്ത വിസ്ഡം പ്രവർത്തകരെ ജയലിലടച്ചപ്പോൾ എഴുത്തുകാർക്കെതിരെ വധഭീഷണി മുഴക്കിയ ഹിന്ദു െഎക്യവേദി പ്രസിഡൻറ് കെ.പി. ശശികലക്കെതിരെ കേസ് എടുക്കാൻ വി.ഡി. സതീശൻ പരാതി കൊടുക്കേണ്ടി വന്നു. ചട്ടം ലംഘിച്ച് ദേശീയപതാക ഉയർത്തിയ ആർ.എസ്.എസ് നേതാവ് മോഹൻ ഭഗത്തിന് എതിരെ കേസ് എടുത്ത പാലക്കാട് കലക്ടറെ മാറ്റി. ബി.ജെ.പിയിലെ മെഡിക്കൽ കോളജ് കോഴ സംബന്ധിച്ച് ശക്തമായ കേസ് എടുക്കുന്നതിലും താൽപര്യം കാട്ടിയില്ല. പെട്രോളിനും ഡീസലിനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നികുതി കുറക്കുന്നില്ലെങ്കിൽ സ്വതന്ത്ര്യസമരകാലത്ത് നടന്നതുപോലെ നികുതി ബഹിഷ്കരണ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന്- അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എം.പിമാരായ ആേൻറാ ആൻറണി, കൊടിക്കുന്നേൽ സുരേഷ്, അടൂർ പ്രകാശ് എം.എൽ.എ, കൊല്ലം ഡി.സി.സി പ്രസഡിൻറ് ബിന്ദു കൃഷ്ണ, കെ.പി.സി.സി ഭാരവാഹികളായ ഡോ. ശൂരനാട് രാജശേഖരൻ, ശരത് ചന്ദ്രപ്രസാദ്, പഴകുളം മധു, എം.എം. നസീർ, ജി. രതികുമാർ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, പി. മോഹൻരാജ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.