വനത്തിൽ വിറകിനുപോയ വയോധികയെ കാണാതായി

മുണ്ടക്കയം: വനത്തിൽ വിറക് ശേഖരിക്കാൻ പോയ വയോധികയെ നാലുദിവസമായി കാണാനില്ലെന്ന് പരാതി. കോരുത്തോട് പുത്തൻപുരക്കൽ പുഷ്പയെയാണ് (63) കാണാതായതായി ബന്ധുക്കൾ പരാതി നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിറക് ശേഖരിക്കാൻ കുറ്റിക്കയം വനത്തിലേക്ക് പുഷ്പ പോയത്. പൊലീസി​െൻറയും വനം വകുപ്പി​െൻറയും നേതൃത്വത്തിൽ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. വനത്തിൽ ഉരുൾപൊട്ടിയ സ്ഥലത്തും അന്വേഷണം നടത്തി. പെരുയാർ കടുവ സങ്കേതത്തി​െൻറ ഭാഗമാണ് വനം. നാട്ടുകാരുടെ നേതൃത്വത്തിലും അഞ്ചുദിവസമായി തിരച്ചിൽ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.