കാര്‍ഷിക ഉൽപന്നങ്ങളുടെ സബ്‌സിഡി എടുത്തുകളയാനുള്ള കേന്ദ്രനീക്കം അംഗീകരിക്കാനാവില്ല -വി.എസ്. സുനില്‍കുമാര്‍ കോട്ടയം: കാര്‍ഷിക വരുമാനം വര്‍ധിക്കണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷക ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കുമരകം കാർഷിക പ്രാദേശിക ഗവേഷണ കേന്ദ്രത്തിെൻറ പുതിയ ഓഫിസ്-ലാബ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ഉൽപന്നങ്ങള്‍ക്ക് ഇനി മുതല്‍ സബ്‌സിഡി അനുവദിക്കരുതെന്നും നെല്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന 4500 രൂപ നൽകാന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര നിലപാട്. റബർ, കുരുമുളക് കര്‍ഷകർ നിരവധി പ്രശ്‌നങ്ങളിലാണ്. പല കാര്‍ഷിക ഉല്‍പന്നങ്ങളും വിലത്തകര്‍ച്ച നേരിടുകയാണ്. ഇവരെയൊന്നും സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. മാത്രമല്ല, പല ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്കുപോലും വില ലഭിക്കുന്നില്ല. കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിരവധിയാണ്. ഇവയൊന്നും സംസ്ഥാനത്തിെൻറ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക സർവകലാശാല കേന്ദ്രങ്ങളിൽ നടന്നുവരുന്ന വിവിധങ്ങളായ ഗവേഷണ ഫലങ്ങൾ ജനങ്ങളിലെത്തിക്കാൻ കാർഷിക സർവകലാശാലകൾക്ക് കഴിയണം. കാർഷിക ഗവേഷണ സർവകലാശാല വിജയകരമായി പരീക്ഷിച്ച നെല്ല്--മീൻ- താറാവ്--പച്ചക്കറി സംയോജിത കൃഷി ജനകീയമാക്കും. കർഷകർക്ക് പെൻഷനോടൊപ്പം കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ഈ വർഷം മുതൽ കർഷക ക്ഷേമ ബോർഡ് പ്രവർത്തനം ആരംഭിക്കും. കാർഷികവിളകളുടെ വിലത്തകർച്ച മൂലമുണ്ടാകുന്ന നഷ്ടം വിള ഇൻഷുറൻസിൽ ഉൾപ്പെടുത്താൻ സർക്കാറിന് താൽപര്യമുണ്ടെന്നും ഇത് നടപ്പാക്കണമെങ്കിൽ കർഷകരോടുള്ള കേന്ദ്ര സർക്കാറിെൻറ നയങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കുട്ടനാട് പാക്കേജ് പദ്ധതി റിപ്പോർട്ടുകളുടെ പ്രകാശനവും വിൽപന കേന്ദ്ര ഉദ്ഘാടനവും ജോസ് കെ. മാണി എം.പി നിർവഹിച്ചു. കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബിെൻറയും കാർഷിക ഗവേഷണ എൻജിനീയറിങ് ഗവേഷണ ലാബിെൻറയും ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവഹിച്ചു. ഗവേഷണ ലഘുലേഖകളുടെ പ്രകാശനവും സംയേജിത കൃഷി സമ്പ്രദായം -സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി നിർവഹിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസലർ പ്രഫ. പി. രാജേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ പ്രത്യേക പ്രഭാഷണം നടത്തി. സർവകലാശാലയിലെ മുൻ അസോസിയേറ്റ് ഡയറക്ടർമാരായ ഡോ. യു. മുഹമ്മദ് കുഞ്ഞ്, ഡോ. ആർ.ആർ നായർ, ഡോ. എൻ.ജെ. തോമസ്, ഡോ. കെ.പി. വാസുദേവൻ നായർ, ഡോ. പി.ജെ. ജോയി, ഡോ. ജോസഫ് ഫിലിപ്, ഡോ. എ.വി. മാത്യു എന്നിവരെ മന്ത്രി ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ജയേഷ് മോഹൻ, ഏറ്റുമാനൂർ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. മൈക്കിൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ബാബു, കുമരകം ഗ്രാമ പഞ്ചായത്ത് അംഗം എ.പി. സലിമോൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ സുമ ഫിലിപ്, ആത്മ േപ്രാജക്ട് ഡയറക്ടർ എസ്. ജയലളിത തുടങ്ങിയവർ പങ്കെടുത്തു. കേരള കാർഷിക സർവകലാശാല ഗവേഷണ ഡയറക്ടർ ഡോ. പി. ഇന്ദിരാദേവി സ്വാഗതവും കുമരകം ആർ.എ.ആർ.എസ് അസോസിയേറ്റ് ഡയറക്ടർ ഡോ. ഡി. അംബികാദേവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.