കോട്ടയം: കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് കർഷക കോൺഗ്രസ് സെപ്റ്റംബർ 26, 27 തീയതികളിൽ സെക്രേട്ടറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. വരൾച്ചയും വിലസ്ഥിരതയില്ലായ്മയും കർഷകരെ കടക്കെണിയിലാക്കുമ്പോൾ പല സംസ്ഥാനങ്ങളും കടം എഴുതിത്തള്ളി. എന്നാൽ, കേരളത്തിലെ ഇടതുമുന്നണിയും കേന്ദ്രസർക്കാറും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. 26ന് രാവിലെ 11ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമരം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തും. 27ന് രാവിലെ 11ന് സമാപനയോഗം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കലൂർ, ജില്ല പ്രസിഡൻറ് തോമസുകുട്ടി മണക്കുന്നേൽ, കെ.സി വിജയൻ, ജയകുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.