മൂന്നാം നിലയിൽനിന്ന്​ വീണ മൂന്നു വയസ്സുകാരൻ അദ്​ഭുതകരമായി രക്ഷപ്പെട്ടു

വണ്ടിപ്പെരിയാർ: കെട്ടിടത്തി​െൻറ മൂന്നാം നിലയിൽനിന്ന് വീണ മൂന്നു വയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെരിയാർ ജയ ബിൽഡിങ്ങിൽ താമസിക്കുന്ന അൻപഴക​െൻറ കൊച്ചുമകൻ അർജുനാണ് സാരമായി പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മൂന്നാം നിലയിലെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കെ ഗ്രില്ലിനിടയിലൂടെ സീലങ്ങിനു മുകളിലേക്കാണ് കുട്ടി വീണത്. സീലിങ് തകരാതിരുന്നതിനാലാണ് അപകടം ഒഴിവായത്. താഴത്തെനിലയിൽ പ്രവർത്തിച്ചിരുന്ന മൈാബൈൽ ഷോപ്പിലെ ജീവനക്കാരൻ വേലുവും സുഹൃത്ത് മഹേഷും ഒാടിയെത്തുേമ്പാൾ കുട്ടി ഷീറ്റിനുമുകളിൽ മൂക്കിൽനിന്ന് രക്തം വാർന്ന് അനക്കമില്ലാതെ കിടക്കുകയാണ്. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശി കണ്ണ​െൻറ മകനാണ് അർജുൻ. തമിഴ്നാട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് കുട്ടി അൻപഴക​െൻറ വീട്ടിൽ എത്തിയത്. അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.