സ്ഥാനക്കയറ്റം വഴി െഎ.പി.എസ് ലഭിച്ചവർക്ക് സീനിയോറിറ്റി അവകാശപ്പെടാനാകില്ല - സുപ്രീംകോടതി ന്യൂഡൽഹി: സ്ഥാനക്കയറ്റം വഴിയുള്ള െഎ.പി.എസുകാരന് സർവിസ് സീനിയോറിറ്റി അവകാശപ്പെടാനാകിെല്ലന്ന് സുപ്രീംകോടതി. ഇന്ത്യൻ പൊലീസ് സർവിസിലേക്ക് പദവിമാറ്റം കിട്ടിയതുമുതലുള്ള സീനിയോറിറ്റി മാത്രമേ കണക്കാക്കാനാവൂ. പ്രമോട്ടി ഒാഫിസർക്ക് ഉയർന്ന ശമ്പളവും സർവിസ് മാനിച്ചുള്ള ഗ്രേഡും ലഭിക്കുന്നുണ്ട്. എന്നാൽ, നേരിട്ട് െഎ.പി.എസിൽ പ്രവേശിച്ചവർക്ക് മുകളിൽ സീനിയോറിറ്റി അവകാശപ്പെടാനാകില്ല -ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച ഡൽഹി െെഹകോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി വിധി. 2013 ഏപ്രിൽ 22ന് ഡൽഹി െെഹകോടതി െഎ.പി.എസുകാരുടെ സീനിയേറിറ്റിചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേന്ദ്രസർക്കാറിനോട് നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.