നിയന്ത്രണം വിട്ട കാർ പാലത്തി​െൻറ കൈവരിയിലിടിച്ച്​ തകർന്നു

തൊടുപുഴ: നിയന്ത്രണം വിട്ട കാർ വെങ്ങല്ലൂർ പാലത്തി​െൻറ കൈവരിയിലിടിച്ച് നിന്നു. ഇടിയുടെ ആഘാതത്തിൽ കൈവരി തകർന്നെങ്കിലും ആറ്റിലേക്ക് വീഴാതെ കാറിലുള്ളവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. കാർ നിശ്ശേഷം തകർന്നു. വ്യാഴാഴ്ച പുലർച്ച രണ്ടോടെയാണ് അപകടം. അപകടത്തിൽെപട്ട കാർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പി​െൻറ നിലപാടറിഞ്ഞശേഷം കേസെടുക്കുന്ന കാര്യം പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.