കോട്ടയം: എം.സി റോഡിൽ നാഗമ്പടത്ത് ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ച അപകടത്തിൽ ലോറി ൈഡ്രവർ അറസ്റ്റിൽ. തിരുവനന്തപുരം വലിയവിളപ്പുറം എസ്.എൻ.എ കോട്ടേജിൽ സമക്സാണ് (37) അറസ്റ്റിലായത്. ടോറസും ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. പേരൂർ മണ്ഡപത്തിൽ പരേതനായ ജോസിെൻറ മകൻ ജോബി ജോസാണ് (39) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ADD പരിപാടികൾ ഇന്ന് കോട്ടയം ലൂർദ് ഫൊറോന പള്ളി പാരിഷ് ഹാൾ: കെ.സി.ബി.സി മദ്യവിരുദ്ധസമിതി സമരപ്രഖ്യാപന സമ്മേളനവും ഉപവാസമരവും -രാവിലെ 10.00 കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ഫിഫ കാമ്പയിൻ പ്രചാരണപരിപാടി യോഗം -രാവിലെ 10.30 ചിങ്ങവനം സെൻറ് ജോൺസ് ദയറ പള്ളി: ക്നാനായ എക്സ്പോയും കുടിയേറ്റഘോഷയാത്രയും, ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി -വൈകു. 7.00 കാഞ്ഞിരപ്പള്ളി കത്ത്രീഡൽ മഹാജൂബിലി ഹാൾ: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് പൗരസ്വീകരണം, ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ -രാവിലെ 10.00 കല്ലറ 426 ഏക്കർ പാടം: കല്ലറ പഞ്ചായത്തിെൻറ വിതയുത്സവം ഉദ്ഘാടനം, മന്ത്രി വി.എസ്. സുനിൽകുമാർ -വൈകു. 4.00 കുമരകം പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം: ഓഫിസ്-ലാബ് കെട്ടിടം ഉദ്ഘാടനം, മന്ത്രി വി.എസ്. സുനിൽ കുമാർ -രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.