ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന അഭിപ്രായത്തിൽ മാറ്റമില്ല -കെ. മുരളീധരൻ മലപ്പുറം: പ്രതിപക്ഷ നേതാവാകാൻ ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന തെൻറ കൊല്ലത്തെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി കെ. മുരളീധരൻ എം.എൽ.എ. ഉമ്മൻ ചാണ്ടിയെ പോലൊരാൾ നേതാവാകണമെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചത്. ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന് പറയുമ്പോൾ മറ്റൊരാൾ അയോഗ്യനാണെന്ന് അർഥമില്ലെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതാക്കളാകാൻ ഒരുപോലെ യോഗ്യരാണ്. രണ്ടുപേരും മുതിർന്ന നേതാക്കളാണ്. കോൺഗ്രസ് വെല്ലുവിളി നേരിടുന്ന കാലത്ത് ഗ്രൂപ് പോരിന് പ്രസക്തിയില്ല. എന്നാൽ, കോൺഗ്രസിൽ ഗ്രൂപ് എല്ലാ കാലത്തുമുണ്ടാകും. ഗ്രൂപ്പിെൻറ പേരിലുണ്ടാകുന്ന നഷ്ടങ്ങൾ താങ്ങാൻ ഇപ്പോൾ പാർട്ടിക്ക് കെൽപ്പില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 40,000ത്തിൽ കുറയാത്ത ഭൂരിപക്ഷം നേടുമെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.