​െഎ.ടി മേഖലയിൽ ജോലി സാധ്യത വർധിപ്പിക്കാൻ ശ്രമിക്കും ^കേന്ദ്രമന്ത്രി

െഎ.ടി മേഖലയിൽ ജോലി സാധ്യത വർധിപ്പിക്കാൻ ശ്രമിക്കും -കേന്ദ്രമന്ത്രി കോട്ടയം: െഎ.ടി മേഖലയിൽ ജോലി സാധ്യത വർധിപ്പിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനം. നിലവിൽ ഇൗരംഗത്ത് തൊഴിലവസരങ്ങൾ കുറയുകയാണ്. ഇതിനു മാറ്റംവരുത്താൻ കൂട്ടായപരിശ്രമം വേണം. നാം പലപ്പോഴും ഈ മേഖലയിലെ കൂലിവേലക്കാരാണ്. ഇൗ സ്ഥിതി മാറ്റിയെടുക്കണം കേരളത്തെ െഎ.ടി- ഇലക്ട്രോണിക്സ് ഉൽപന്ന നിർമാണങ്ങളുടെ ഹബ് ആക്കി മാറ്റാനാണ് ആഗ്രഹിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നിച്ചു പ്രവർത്തിച്ചാൽ ഇത് നിഷ്പ്രയാസം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം 'മാധ്യമം' യൂനിറ്റിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമത്തി​െൻറ ഉപഹാരം കോട്ടയം റീജനൽ മാനേജർ എം.എ. സക്കീർ ഹുസൈൻ നൽകി. കോട്ടയം ബ്യൂറോ ചീഫ് സി.എ.എം. കരീം, ബി.ജെ.പി കോട്ടയം ജില്ല പ്രസിഡൻറ് എൻ. ഹരി എന്നിവർ സംസാരിച്ചു. ബിനു കണ്ണന്താനം, ബി.ജെ.പി നേതാക്കളായ നോബിൾ മാത്യു, എസ്. ജയസൂര്യൻ, ലിജിൻ ലാൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.