ഉഴുന്നാലിലി​െൻറ മോചനം; ഗുണകരമായത്​ ഒമാനും വത്തിക്കാനും തമ്മിലെ ചർച്ച^ ബസേലിയോസ്​ ക്ലീമിസ്​ ബാവ

ഉഴുന്നാലിലി​െൻറ മോചനം; ഗുണകരമായത് ഒമാനും വത്തിക്കാനും തമ്മിലെ ചർച്ച- ബസേലിയോസ് ക്ലീമിസ് ബാവ തിരുവനന്തപുരം: ഫാ. ഉഴുന്നാലിലി​െൻറ മോചനത്തിന് വഴിതെളിച്ചത് ഒമാൻ ഭരണകൂടവും വത്തിക്കാനും തമ്മിൽ നടത്തിയ നിരന്തരമായ അനുരഞ്ജന ചർച്ചയാണെന്ന് കത്തോലിക്ക മെത്രാൻ സമിതി പ്രസിഡൻറ് കർദിനാൾ ബസേലിയസ് ക്ലീമിസ് കാതോലിക്ക ബാവ. ഒരു പുരോഹിതൻ എന്നതിനപ്പുറം ഒരു ഇന്ത്യൻ പൗരനാണ് മോചിക്കെപ്പട്ടതെന്നും അദ്ദേഹം പറഞ്ഞു. നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും ഉഴുന്നാലിലി​െൻറ മോചനത്തിനായി പ്രവർത്തിച്ചു. എന്നാൽ അതിനപ്പുറം മാധ്യമങ്ങൾ നടത്തിയ ശ്രമം വിസ്മരിക്കാനാവില്ലെന്നും കർദിനാൾ ചൂണ്ടിക്കാട്ടി. യമന്‍ ഭീകരരില്‍നിന്ന് മോചിപ്പിച്ച ഫാ. ടോം ഉഴുന്നാലുമായി താൻ ടെലഫോണില്‍ സംസാരിച്ചു. അദ്ദേഹം ഏറെ ക്ഷീണിതനാണ്. മോചനത്തിനായി ഉള്ളുരുകി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയണമെന്ന് സംഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടതായും മോചനദ്രവ്യം നൽകിയെന്നതിന് സ്ഥിരീകരണം ഇല്ലെന്നും ക്ലീമിസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.