ബാലാവകാശങ്ങൾ ശക്തമായ നാട്ടിൽ തൊഴിലിടങ്ങളിൽ കുരുന്നുകൾ കൊടിയ ദുരിതം പേറുന്നു

കോന്നി: . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കേബിൾ കുഴികൾ എടുക്കാൻ എത്തിയിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം അമ്പതിലധികം കുരുന്നുകളാണ് ശക്തമായ കാറ്റിലും ചുട്ടുപൊള്ളുന്ന വെയിലിലും നരകയാതന അനുഭവിക്കുന്നത്. തീരെ ചെറിയ കുട്ടികൾ ആയതിനാൽ ഇവരെ മറ്റുള്ളവരെ ഏൽപിച്ചുവരാൻ കഴിയാത്തതിനാൽ കുട്ടികളെ ഒക്കത്തുെവച്ചാണ് തൊഴിൽ സ്ഥലത്ത് എത്തുന്നത്. ഇവിടെയെത്തുന്ന അമ്മമാർ കുഞ്ഞുങ്ങളെ തൊട്ടടുത്ത മരച്ചില്ലകളിൽ തൊട്ടിൽ കെട്ടി ഉറക്കുന്ന കാഴ്ച ദയനീയമാണ്. PTL201 കോന്നി- പൂങ്കാവ് റോഡിൽ കേബിൾ കുഴിയെടുക്കുന്ന സ്ഥലത്ത് കുരുന്നുമായി ഇരിക്കുന്ന മാതാവ് യൂത്ത്ലീഗ് മണ്ഡലം സമ്മേളനം പന്തളം: എഴുത്തുകാർ മൃത്യുഞ്ജയഹോമം നടത്തണമെന്ന കെ.പി. ശശികലയുടെ പ്രസ്താവന കേരളത്തിന് നാണക്കേടാണെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ്. മുസ്ലിം യൂത്ത്ലീഗ് അടൂർ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താഹ മേട്ടുംപുറം അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായി താഹ മേട്ടുംപുറം (പ്രസി), അക്ബർ ബഷീർ (ജന. സെക്ര), ഷിജു തടവിള (ട്രഷ.), ആഷിഖ് ഷരീഫ്, സാദിഖ്, ഹാഷിം ഷരീഫ് (വൈസ് പ്രസി), മുഹമ്മദ് റാഫി, ബിലാൽ മുഹമ്മദ്, കൈജാസ് (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. PTL202 മുസ്ലിം യൂത്ത്ലീഗ് അടൂർ നിയോജകമണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.