പ്രതിഷേധ സംഗമം

അടൂർ: ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി കെ.എൻ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡൻറ് എ. ഫിറോസ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.എ. അജിത് കുമാർ, ടി.ജി. കുര്യൻ, ഗീതാമണി, സി.വി. സുരേഷ് കുമാർ, ആർ. രേഖ എന്നിവർ സംസാരിച്ചു. അടൂർ തിരുഹൃദയ കത്തോലിക്കപള്ളി കൂദാശ 19ന് അടൂർ: പുനർനിർമിച്ച അടൂർ തിരുഹൃദയ കത്തോലിക്ക പള്ളിയുടെ കൂദാശ 19നും 20നും നടക്കും. 19ന് ഉച്ചക്ക് രണ്ടിന് പൗരസ്വീകരണം. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ ദേവാലയ കൂദാശ, പാെദ്രപിയോയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ. കൂദാശക്കുശേഷം ആശീർവാദം, നേർച്ചവിളമ്പ്. 20ന് രാവിലെ 7.30ന് സമൂഹബലി, കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം. 24ന് രാവിലെ എട്ടിന് കർദിനാളിനും ബിഷപ്പുമാർക്കും സ്വീകരണം, സമൂഹബലി, 10ന് സ്നേഹസംഗമം കർദിനാൾ ഉദ്ഘാടനം ചെയ്യും. 12ന് പൗരപ്രമുഖർക്ക് സ്വീകരണം. കൂദാശക്കു മുന്നോടിയായി 18ന് വൈകീട്ട് 5.30ന് വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, നിത്യാരാധന ചാപ്പൽ കൂദാശ എന്നിവ നടക്കും. െറസിഡൻറ് അസോ. വാർഷികം അടൂർ: പെരിങ്ങനാട് മലമേക്കര െറസിഡൻറ്സ് അസോസിയേഷൻ വാർഷികാഘോഷവും ഓണാഘോഷവും 17ന് മലമേക്കര കരയോഗ മന്ദിരത്തിൽ നടക്കും. രാവിലെ എട്ടിന് പൂക്കളമത്സരം, 8.15ന് കലാകായിക മത്സരങ്ങൾ, 12.30ന് ഓണസദ്യ, വൈകീട്ട് 4.30ന് പൊതുസമ്മേളനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. സന്തോഷ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡൻറ് എൻ. സദാശിവൻ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.