അപ്രതീക്ഷിതം; ​ബന്ധുക്കളും ജന്മനാടും അത്യാഹ്ലാദത്തിൽ

കോട്ടയം: കാത്തിരുന്ന ആ വാർത്ത അപ്രതീക്ഷിതമായി എത്തിയതി​െൻറ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് ഫാ. ടോം ഉഴുന്നാലിലി​െൻറ ജന്മനാടും ബന്ധുക്കളും. ബന്ധുക്കൾ അടക്കമുള്ളവർക്ക് ഫാ. ടോം ഉഴുന്നാലിലി​െൻറ മോചനം അപ്രതീക്ഷിതമായിരുന്നു. ദൃശ്യമാധ്യമങ്ങളിൽ വാർത്തകൾ വന്നപ്പോൾ മാത്രമാണ് രാമപുരത്തെ ബന്ധുക്കൾ മോചനവാർത്ത അറിഞ്ഞത്. ഇതോടെ പ്രാർഥന കണ്ണീരും ആഹ്ലാദത്തിനും വഴിമാറി. മോചനവിവരം അറിഞ്ഞതോടെ രാമപുരത്തെ ഉഴുന്നാലിൽ കുടുംബവീട്ടിലേക്ക് സഭ, രാഷ്ട്രീയ രംഗത്തെ നിരവധിപേർ എത്തി. ലഡു വിതരണം ചെയ്താണ് കുടുംബാംഗങ്ങൾ ആഹ്ലാദം പങ്കിട്ടത്. അത്യാഹ്ലാദത്തിലും ആശ്വാസത്തിലുമാണെന്ന് രാമപുരത്തെ ടോമി​െൻറ കുടുംബവീട്ടിലെത്തിയ ഫാ. മാത്യു ചന്ദ്രൻകുന്നേൽ പറഞ്ഞു. കെ.എം. മാണി എം.എൽ.എ, ജോസ് കെ. മാണി എം.പി എന്നിവരും വീട്ടിലെത്തി ആഹ്ലാദം പങ്കിട്ടു. സലേഷ്യൻ സഭയുടെ ബംഗളൂരു പ്രൊവിൻസ് അംഗമായിരുന്ന ഫാ. ടോം അഞ്ചുവർഷം മുമ്പാണ് മിഷനറി സേവനത്തിന് യമനിലെത്തിയത്. തുറമുഖനഗരമായിരുന്ന ഏദനായിരുന്നു ടോമി​െൻറ പ്രവർത്തനമേഖല. അദ്ദേഹം വികാരിയായിരുന്ന പള്ളി ഒരുസംഘം ആക്രമിച്ച് തീവെച്ച് നശിപ്പിച്ചതിനെത്തുടർന്ന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹം ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനത്തിലേക്ക് താമസം മാറ്റി. ഇവിടം ആക്രമിച്ചാണ് 2016 മാർച്ച് നാലിന് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാല് കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യമൻകാർ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ, തട്ടിക്കൊണ്ടുപോയതി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ല. ആക്രമണം നടന്ന ആശ്രമത്തിലെ മദർ സുപ്പീരിയറായിരുന്ന തൊടുപുഴ വെള്ളിയാമറ്റം സ്വദേശി സിസ്റ്റർ സാലിയാണ് ആക്രമണവിവരം നാട്ടിൽ അറിയിച്ചത്. പിന്നീട് പലപ്പോഴായി അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചു. ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ ഭീകരർ കുരിശിൽത്തറച്ചു കൊന്നുവെന്ന പ്രചാരണം കുടുംബത്തെയും നാടിനെയും കടുത്ത ആശങ്കയിലാഴ്ത്തി. ഇൗ വാർത്ത വ്യാജമായിരുന്നുെവന്ന് പിന്നീട് തെളിഞ്ഞു. പിന്നീട് പലഘട്ടങ്ങളിലും ഫാ. ടോമി​െൻറ മോചനത്തിന് വഴിതെളിഞ്ഞതായി വാർത്തയുണ്ടായി. ചിത്രങ്ങളും പുറത്തുവന്നു. എന്നാൽ, പുരോഗതിയൊന്നുമുണ്ടായില്ല. ഡിസംബർ 26ന് അദ്ദേഹത്ത​െൻറ വിഡിയോയും പുറത്തുവന്നു. താൻ ക്ഷീണിതും നിരാശനുമാണെന്ന് പറഞ്ഞ അദ്ദേഹം താൻ ഇന്ത്യാക്കാരനായതുകൊണ്ടാണോ മോചനം വൈകുന്നതെന്ന് ആശങ്കപ്പെടുന്നതും വിഡിയോയിലുണ്ടായിരുന്നു. പിന്നീട് മറ്റൊരു വിഡിയോയും പുറത്തുവന്നു. 2017 ഏപ്രിൽ 15 എന്ന് എഴുതിയ കടലാസ് ഫാ. ടോമി​െൻറ ശരീരത്തിൽ ഒട്ടിച്ചുെവച്ചുള്ളതായിരുന്നു വിഡിയോ. കുടുംബാംഗങ്ങൾ മോചനത്തിനായി ഇടപെടണമെന്ന് അദ്ദേഹം ഇതിൽ ആവശ്യപ്പെട്ടിരുന്നു. ഇതോെട ഫാ. ടോമി​െൻറ ബന്ധുക്കൾ ന്യൂഡൽഹിയിലെത്തി വിദേശകാര്യമന്ത്രി സുക്ഷമ സ്വരാജിനെ സന്ദർശിച്ചിരുന്നു. അവർ ഗവർണറെയും കണ്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രിയെ കണ്ട് ഉഴുന്നാലിലി​െൻറ മോചനത്തിന് ഇടപെടണമെന്ന് കേരത്തിൽനിന്നുള്ള കർദിനാൾമാരും ആവശ്യപ്പെട്ടിരുന്നു. കോട്ടയം പാലാ രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസ്-തേസ്യാക്കുട്ടി ദമ്പതികളുടെ മകനായ ഫാ. ടോമിനായി എല്ലാ ഞായറാഴ്ചയും ഉഴുന്നാലിൽ കുടുംബം പ്രത്യേക പ്രാർഥനകൾ നടത്തിവരുകയായിരുന്നു. ടോമി​െൻറ േമാചനം ആവശ്യപ്പെട്ട് തൃശൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹരജിയും നൽകിയിരുന്നു. ഫാ. ടോം ഉഴന്നാലിൽ യമനിലേക്ക് പോകുംമുമ്പ് തൃശൂർ അതിരൂപതക്ക് കീഴിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.